കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടുത്ത നടപടികളിലേക്ക് കടക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കൊച്ചിയിലെ സോണല്‍ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന ഭീതിയിലാണ് പ്രതികള്‍.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകളില്‍ ഒപ്പുവെച്ചതിലൂടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാസുവിനെ ഇഡി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ തന്ത്രി അടക്കമുള്ള പ്രമുഖരെ ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് നടപടികളിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റു ചെയ്യാനാണ് സാധ്യത. എല്ലാ പ്രമഖരുടേയും മൊഴികളും എടുക്കും.
മൂന്നുമാസത്തെ ജയില്‍വാസത്തിന് ശേഷം സ്വാഭാവിക ജാമ്യത്തിലിറങ്ങിയ എന്‍. വാസുവിന് പിന്നാലെ കേസില്‍ പ്രതികളായ തന്ത്രിയെയും ഇഡി ഉടന്‍ ചോദ്യം ചെയ്യും. നിലവില്‍ 28 പ്രതികളാണ് പട്ടികയിലുള്ളതെങ്കിലും, പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്ന നടപടികള്‍ ഇഡി നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ആദ്യമായി ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയ വാസുവിന്റെ കത്താണ് കേസിലെ ഏറ്റവും വലിയ തെളിവായി ഇഡി കാണുന്നത്.
2019 ഫെബ്രുവരിയില്‍ വാസു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിലൂടെ സ്വര്‍ണപ്പാളികള്‍ കടത്തിയത്. ദ്വാരപാലക ശില്പങ്ങളിലെ പാളികളുടെ കാര്യത്തിലും സമാനമായ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി സാക്ഷിപ്പട്ടികയിലുള്ള നടന് ജയറാം ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പണമിടപാടുകളും സ്വത്തുവിവരങ്ങളും പരിശോധിച്ച ശേഷം കുറ്റമറ്റ രീതിയില്‍ അറസ്റ്റിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. കേസിലെ ഓരോ കണ്ണികളെയും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതോടെ ഉന്നതങ്ങളിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പുറത്തുവരുമെന്ന ആശങ്കയിലാണ് പ്രതിപ്പട്ടികയിലുള്ള ഉന്നത ഉദ്യോഗസ്ഥരും മറ്റും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസം; അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ നിർദ്ദേശം
വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസം; അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ നിർദ്ദേശം







