ടെഹ്റാന്: വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പിന്നാലെ അമേരിക്കയുടെ നോട്ടം ഇനി ഇറാന്റെ എണ്ണപ്പാടങ്ങളിലേക്ക്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള എണ്ണ വിപണിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധര്‍ രംഗത്തെത്തി.
ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദകരായ ഇറാന്, അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടയിലും പ്രതിദിനം 3.1 ദശലക്ഷം ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണം ആഗോള വിപണിയില്‍ എണ്ണലഭ്യത കുത്തനെ കുറയ്ക്കുകയും വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യും. ഇത് ലോകത്താകമാനം പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും.
എണ്ണ ഉത്പാദനത്തില്‍ ഏറ്റവും കുറഞ്ഞ ചെലവ് മാത്രമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്. ഒരു ബാരലിന് വെറും 10 ഡോളര്‍ മാത്രം ചെലവ് വരുമ്പോള്‍ അമേരിക്കയിലും കാനഡയിലും ഇത് 60 ഡോളര്‍ വരെയാണ്. ഈ ലാഭക്കണ്ണാണ് അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിലൂടെ ചൈനീസ് വിപണിയെ തകര്‍ക്കാനും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍ ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിനെ ഈ യുദ്ധം എങ്ങനെ ബാധിക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്ക. വെറും 33 കിലോമീറ്റര്‍ വീതിയുള്ള ഈ ജലപാത ഇറാന് അടച്ചാല്‍ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ വിതരണം പൂര്‍ണ്ണമായും നിലയ്ക്കും.
ഹോര്‍മുസ് വഴിയുള്ള എണ്ണയുടെ 80 ശതമാനവും ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അതിനാല്‍ തന്നെ പശ്ചിമേഷ്യയിലെ ചെറിയൊരു തീപ്പൊരി പോലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും ഓഹരി വിപണിയെയും വലിയ തകര്‍ച്ചയിലേക്ക് നയിച്ചേക്കാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗാന്ധി കുടുംബത്തിന്റെ ഫെയ്സ് ബുക്ക് പേജിനേയും വെറുതെ വിടുന്നില്ല; സതീശനായി സോഷ്യല്‍ മീഡിയയില്‍ ‘പടയൊരുക്കം’; രാഹുല്‍ ഗാന്ധിക്ക് അതൃപ്തി; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ്; അതിരുകടന്ന പിന്തുണ വിനയാകുമോ?




