ആരോഗ്യം മെച്ചപ്പെട്ടു ; മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയി; തുടർചികിത്സ തിരുവനന്തപുരത്ത്, മൊഴിയെടുക്കാൻ പോലീസ് അനുമതി തേടും.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

മന്ത്രിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വന്നതായും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും മെഡിക്കൽ ബോർഡ് അറിയിച്ചു. അതേസമയം, സംഭവത്തിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡോക്ടർമാർ മൊഴിയെടുക്കാൻ അനുമതി നൽകിയിരുന്നില്ല. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കായി പോലീസ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (RPF) അപേക്ഷ നൽകിയിട്ടുണ്ട്.

കഴുത്തിന് പരിക്കേറ്റ മന്ത്രിക്ക് നിലവിൽ വിശ്രമം അത്യാവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്‌യു പ്രവർത്തകർ നിലവിൽ റിമാൻഡിലാണ്. തിരുവനന്തപുരത്തെ ചികിത്സയ്ക്ക് ശേഷം മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.