തിരുവനന്തപുരം:പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെട്ട വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ഓവർസീയർ ദീപേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അഞ്ചര ലക്ഷം രൂപ കണ്ടെടുത്തു. ഇന്നലെയാണ് കൈക്കൂലി വാങ്ങവെ ദീപേഷ് കുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
ദീപേഷ് കുമാറിന്റെ എറണാകുളം കാക്കനാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാതെ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന അഞ്ചര ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തത്.ദീപേഷ് കുമാറിന്റെ ഭാര്യയും ബന്ധുക്കളും താമസിക്കുന്ന ബാംഗ്ലൂരിലുള്ള ഫ്ലാറ്റിൽ നിന്നും ദീപേഷ് കുമാറിന്റെ കാസർഗോഡ് ഹരിപുരത്തുള്ള കുടുംബ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.വിജിലൻസിന്റെ ചരിത്രത്തിൽ ഒരു ട്രാപ്പ് കേസിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന കൈക്കൂലി തുകയാണിത്. വിജിലൻസ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം പി വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റും തുടർന്നുള്ള റെയിഡും.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ദീപേഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.മൂവാറ്റുപ്പുഴ സബ് ജയിലിലാണ് അയാളിപ്പോൾ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു; വിടവാങ്ങിയത് 92-ാം വയസ്സില്‍





