കൊച്ചി: നാളെ തിയേറ്ററുകളിൽ എത്താനിരുന്ന വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് സിനിമയുടെ പ്രദർശനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്റ്റേ കാലാവധിക്ക് ശേഷം സെൻസർ ബോർഡ് സിനിമ വീണ്ടും കണ്ട് വിലയിരുത്തണമെന്നും കോടതി ഉത്തരവിട്ടു. സിനിമ മതസൗഹാർദത്തെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
സിനിമ കണ്ട് വിലയിരുത്താനുള്ള കോടതിയുടെ തീരുമാനത്തെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് എതിർത്തിരുന്നു. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ വാദം. എന്നാൽ, സിനിമയ്ക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, പേര് മാറ്റണം എന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണനയിലാണെന്നും അറിയിച്ചു.
കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, എറണാകുളം സ്വദേശി ഫ്രെഡി എന്നിവരാണ് സിനിമയ്ക്കെതിരെ ഹർജി നൽകിയത്. കേരളത്തിന്റെ പേര് ബോധപൂർവം ഉപയോഗിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
യാഷ് ചിത്രത്തിന്റെ ടീസർ പിൻവലിക്കണം! ‘ടോക്സിക്കി’നെതിരെ വനിതാ കമ്മീഷനിൽ പരാതി; അശ്ലീലതയും സ്ത്രീവിരുദ്ധതയുമെന്ന് ആരോപണം


വിജയ്ക്ക് ഭാര്യ സംഗീതയുടെ വിവാഹമോചന നോട്ടീസ്! പ്രമുഖ നടിയുമായുള്ള ബന്ധം കൈയോടെ പിടിച്ചു? 27 വർഷത്തെ ദാമ്പത്യം തകർച്ചയിലേക്ക്.




