ഉദയ്പുര്‍: തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രണയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പുരിലുള്ള ‘മെമെന്റോസ് ബൈ ഐടിസി’ എന്ന പഞ്ചനക്ഷത്ര റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വ്യാഴാഴ്ച രാവിലെ 10:10-ഓടെ ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരം വിജയ് രശ്മികയുടെ കഴുത്തിൽ താലി ചാർത്തി.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നൂറോളം പേർ മാത്രമാണ് ‘വിരോഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുത്തത്. രാവിലെ നടന്ന ആന്ധ്ര ആചാരങ്ങൾക്ക് ശേഷം വൈകീട്ട് നാല് മണിക്ക് രശ്മികയുടെ കുടുംബത്തിന്റെ പരമ്പരാഗതമായ കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകളും നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹാഘോഷങ്ങൾക്കായി കഴിഞ്ഞ ദിവസം തന്നെ സിനിമാ രംഗത്തെ പ്രമുഖർ ഉദയ്പുരിലെത്തിയിരുന്നു.
2018-ൽ പുറത്തിറങ്ങിയ ‘ഗീതാ ഗോവിന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് ‘ഡിയർ കൊമ്രേഡ്’ എന്ന സിനിമയിലും ഈ ജോഡികൾ ഒന്നിച്ചെത്തി. പിന്നീട് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹ ചിത്രങ്ങൾ ഉടൻ തന്നെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! ‘ജനനായകന്’ ഫെബ്രുവരി 20-ന് എത്തും? സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമയുദ്ധം അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍!


തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കമല്ഹാസന് കോടതിയിലേക്ക്! രജനീകാന്തിന്റെ വഴിയെ നിയമയുദ്ധത്തിന് ഉലഗനായകനും





