കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയായ ശ്രീ നന്ദയുടെ മൃതദേഹത്തിൽ ആഴത്തിലുള്ള മുറിപ്പാടുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇന്നലെ രാത്രി പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് മാതാപിതാക്കൾ പോയ സമയത്തായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് പെൺകുട്ടി സ്കൂൾ യൂണിഫോമിലായിരുന്നു
ശ്രീ നന്ദയുടെ നെറ്റിയിലും താടിയിലുമായി മൂന്ന് സെന്റീമീറ്റർ വരെ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിലാണ് ഇപ്പോൾ ദുരൂഹത നിലനിൽക്കുന്നത്. പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.
“വികസനത്തുടർച്ചയ്ക്കായി എൽഡിഎഫിന് വോട്ട് ചെയ്യണം” ;അഴീക്കോട്ടും തളിപ്പറമ്പിലും പ്രചാരണത്തിനിറങ്ങി നടി നിഖില വിമൽ


കെ.എം. ഷാജിയുടെ ആറ് വര്‍ഷത്തെ അയോഗ്യത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രീംകോടതിയില്‍





