പിഎസ്‌സിയിൽ വമ്പൻ മാറ്റം ; പ്രായപരിധി വർദ്ധിപ്പിച്ചു; ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ സുപ്രധാന ഉത്തരവിറക്കി. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തി. അതായത്, നാല് വർഷത്തെ വർദ്ധനവാണ് നിലവിലെ പ്രായപരിധിയിൽ വരുത്തിയിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് ഇനി മുതൽ 45 വയസ്സ് വരെ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാൻ സാധിക്കും.

പ്രായപരിധി കഴിഞ്ഞതിനാൽ ജോലി സാധ്യതകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. കോവിഡ് കാലയളവിലുണ്ടായ പ്രതിസന്ധികളും തൊഴിൽ വിജ്ഞാപനങ്ങൾ വൈകിയതും പരിഗണിച്ചാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പിഎസ്‌സി ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർക്കും ഈ തീരുമാനം വലിയൊരു അവസരമാണ് തുറന്നുനൽകുന്നത്.

പ്രകൃതിദുരന്തങ്ങൾകാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വകുപ്പ് മുഖേന ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ജസ്റ്റിസ് ജെ ബി കോശി കമ്മി ഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.