തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പ്പാട്ടില്‍ അന്വേഷണം പേരിന് മാത്രമായി ഒതുങ്ങും. അന്വേഷണത്തിനായി സൈബര്‍ ഓപ്പറേഷന് വിങ്ങിനെ നിയോഗിച്ചതിന് പിന്നിലും തന്ത്രമുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷ് പരാതി സൈബര്‍ ഓപ്പറേഷന് വിങ്ങിന് കൈമാറിയതോടെ ഇതൊരു സൈബര്‍ കേസായി മാറി. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ പാട്ട് പിന്വലിപ്പിക്കുകയെന്ന ലക്ഷ്യമാണ്. ഫെയ്സുബുക്കിനും യുട്യൂബിനും ഇന്‍സ്റ്റാഗ്രാമിനും എക്സ് പ്ലാറ്റ് ഫോമിനുമെല്ലാം ഈ പാട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കും. എഫ് ഐ ആര് ഉണ്ടെങ്കില്‍ മാത്രമേ പാട്ട് നീക്കം ചെയ്യാന്‍ കഴിയൂ. ഇതിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പാ്ട്ട് ആരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് രാഷ്ട്രീയ നീക്കം.
അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയുടെ മുന്‍ നേതാവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം എടുത്തതെന്നാണ് വിശദീകരണം. എഡിജിപി എച്ച് വെങ്കിടേഷിന് പോലീസ് മേധാവി പരാതി കൈമാറി. കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന് വിങ്ങിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എച്ച്. വെങ്കിടേഷ് ആവശ്യപ്പെടുകയും ചെയ്തു. സൈബര്‍ ഓപ്പറേഷന് വിങ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഇതൊരു പാരഡി പാട്ടാണ്. ഇതില്‍ സൈബര്‍ ഓപ്പറേഷന്‍സിന് എന്ത് അന്വേഷണമാണ് നടത്താനുള്ളതെന്നതാണ് ഉയരുന്ന ചോദ്യം.
കേസില്‍ പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്കി വിളിച്ചുവരുത്തും. കേസില്‍ പൊലീസിനുള്ളില്‍ രണ്ട് അഭിപ്രായമാണ് ഉള്ളത്. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തത്. കേസില്‍ പ്രതിപ്പട്ടികയില്‍ നാല് പേരുകരാണ് ഉള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണ് പ്രതികള്‍. മതസ്പര്‍ധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍ ചേര്‍ത്തതാണ് കേസ്. ഇത്തരം വകുപ്പുകളില്‍ സൈബര്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. സാധാരണ ഐടി അക്ടിന്റെ കീഴിലുള്ള കേസുകളാണ് അവര്‍ എടുക്കാറുള്ളത്. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്ന് എഫ്ആറിലില്‍ പറയുന്നുണ്ട്.
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, പ്ലസ് ടു മെയ് 25-ന്; മൂല്യനിർണ്ണയം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി
പാട്ടില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടോ? അത്തരത്തിലുള്ള ഭാഗം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഏത് വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പറ്റും തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സൈബര്‍ വിഭാഗമല്ല. പാട്ട് തയ്യാറാക്കിയവര്‍ക്കെതിരേയും പാട്ട് ഉപയോഗിച്ചവര്‍ക്കെതിരേയും നടപടി വേണമെന്നാണ് പരാതി. യുഡിഎഫും ബിജെപിയും ഒരുപോലെ ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നുവെന്നും ആക്ഷേപമുണ്ട്. പാട്ടുണ്ടാക്കിയവര് ആരെന്ന് എല്ലാവര്ക്കും അറിയാം. അവരെ പ്രതിചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. അതിന് സൈബര്‍ പോലീസിന്റെ ആവശ്യം പോലുമില്ല. സൈബര്‍ പോലീസിനെ കൊണ്ടു വന്നത് തന്നെ ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റാനുള്ള തന്ത്രം മാത്രമാണ്.
പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ പരാതി നല്കിയ പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി രംഗത്തു വരികയും ചെയ്തു. തിരുവാഭരണപാത സംരക്ഷണ സമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും ശബരിമല തിരുവാഭരണപാത സംരക്ഷണ സമിതി ചെയര്മാന് കെ ഹരിദാസ് വ്യക്തമാക്കി.
വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ വേണ്ടിയല്ല പരാതി കൊടുത്തതെന്നും കൊള്ള നടത്തിയവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പരാതി കൊടുത്തത് എന്നും അറിയിച്ചു. തിരുവാഭരണപാത സംരക്ഷണ സമിതിയില്‍ നാലുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന വ്യക്തിയാണ് പ്രസാദ് കുഴിക്കാല എന്നും ഹരിദാസ് ആരോപിച്ചു. അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സ്വര്‍ണക്കൊള്ളയെന്നും കെ ഹരിദാസ് വ്യക്തമാക്കി.
ഈ പാരഡി പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കള്‍ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാന്‍ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടാനാണ് തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഷഹനാസ് എം.എ വ്യാജ ഐഎഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയോ? യുപിഎസ്സിക്ക് പരാതി നൽകിയെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.





