പാലക്കാട്: നായ്ക്കുരുണ പൊടി പ്രയോഗത്തിൽ ചൊറിഞ്ഞു മടുത്തു ബെന്നി: ചൊറിച്ചിൽ മാറാതായതോടെ പരാതിയും അതിന്മേൽ അന്വേഷണവുമായി.
കഞ്ചിക്കോട് അഗ്നിശമന രക്ഷാ നിലയത്തിലാണ് അപൂർവങ്ങളിൽ അത്യപൂർവ്വമായ നായ്ക്കുരുണ പൊടിപ്രയോഗം. സ്റ്റേഷനിലെ അസിസ്റ്റന്റ് ഫയർ ഓഫീസർ ബെന്നി കെ ആൻഡ്രൂസിനും ഒരു സഹപ്രവർത്തകനുമാണ് ചൊറിച്ചെടിയുടെ ആക്രമണമേ ൽക്കേണ്ടിവന്നത്.
തലേദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നേരം യൂണിഫോം അഴിച്ച് മടക്കി ഭദ്രമായി ഓഫീസിൽ സൂക്ഷിച്ചശേഷമാണ് ബെന്നി മടങ്ങിയത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് എത്തിയ ബെന്നി യൂണിഫോം വീണ്ടും ധരിച്ചതോടെ ചൊറിച്ചിൽ തുടങ്ങി. ആദ്യം അത് അവഗണിച്ചെങ്കിലും ചൊറിച്ചിൽ വർദ്ധിച്ചു. ചൊറിച്ചിൽ മാന്തലായതോടെ ഓഫീസിൽ തന്നെ സൂക്ഷിച്ചിരുന്ന മറ്റൊരു ജോഡി യൂണിഫോം എടുത്ത് ധരിച്ചു. എന്നിട്ടും ചൊറിച്ചിൽ മാറാതെ വന്നതോടെയാണ് സംശയമുണ്ടായത്.
ഇതിനിടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന യൂണിഫോം ധരിച്ച ഒരു ഫയർമാനും ഇതേ അനുഭവമുണ്ടായി. അതോടെ ഷർട്ട് ഊരി പരിശോധിച്ചു. അപ്പോഴാണ് ഏതാണ്ട് വെളുത്ത നിറത്തിലുള്ള പൊടി ശ്രയിൽപ്പെടുന്നത്. വിശദമായ പരിശോധനയിൽ ഇത് നായ്ക്കുരുണ പൊടിയാണെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടർന്നാണ് ബെന്നി പരാതി നൽകാൻ തീരുമാനിച്ചത്. ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതോടെ അന്വേഷണത്തിന് തീരുമാനമായി. അന്വേഷണത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് പാലക്കാട് ജില്ലാ ഫയർ ഓഫീസർ കഞ്ചിക്കോട് അഗ്നിശമന രക്ഷാ നിലയത്തിൽ എത്തി തെളിവു ശേഖരിക്കും. അന്വേഷണത്തിന് ഹാജരാകാൻ പരാതിക്കാരനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്യൂട്ടി സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളാണ് നായ്ക്കുരുണ പൊടി പ്രയോഗത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഓഫീസിനുള്ളിൽ സാധാരണഗതിയിൽ പുറത്തുനിന്ന് ഒരാൾ പ്രവേശിക്കാറില്ല. നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് ചൊറിയണം. കൊടിത്തൂവ എന്ന പേരിലും ചില സ്ഥലങ്ങളിൽ ഇത് അറിയപ്പെടുന്നു.
ഔഷധസസ്യം ആണെങ്കിലും തൊട്ടാൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന സസ്യമാണിത്. ഇതിന്റെ കായിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന പൊടിയും അതിരൂക്ഷമായ ചൊറിച്ചിൽ ഉണ്ടാക്കും. രൂക്ഷമായ ചൊറിച്ചിൽ പിന്നീട് തൊലി നഷ്ടപ്പെടുന്നതിനു വരെ കാരണമാകും. ട്രാഗിയ ഇൻവോളുക്രെറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


താരപുത്രന്റെ അറസ്റ്റിലേക്ക് പോലീസ്; കൊച്ചിയിലെ ലഹരിവേട്ടയില്‍ നിര്‍ണ്ണായക നീക്കം; രാഷ്ട്രീയ ഭൂകമ്പത്തിന് സാധ്യത; തെളിവുകള്‍ ഇഴകീറി പരിശോധിച്ച് അന്വേഷണസംഘം





