തിരുവനന്തപുരം: ഒരു അപൂർവ്വ അഭിമുഖത്തിന് വേദിയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശേഷങ്ങൾ ചോദിച്ചറിയുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ, വ്യക്തിപരമായ വിശേഷങ്ങൾ തുടങ്ങിയവ കോർത്തിണക്കിയാണ് ഈ പ്രത്യേക പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈയ്ക്ക് ഗുരുതര പരിക്ക്
മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ അഭിമുഖത്തിന്റെ ഭാഗമായതെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തുമ്പോഴെല്ലാം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുള്ള മോഹൻലാൽ, പിണറായി വിജയന്റെ നിർദ്ദേശം സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് മോഹൻലാൽ ചോദിച്ചതെന്നാണ് സൂചന. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും ഈ പരിപാടിയിൽ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ പ്രമുഖ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഈ അഭിമുഖം പുറത്തുവരും.
ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച് റിട്ട. എ.എസ്.ഐ






