കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ ഉദുമ മണ്ഡലം തിരിച്ചുപിടിക്കാൻ പുതിയ പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്. പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃതയെ സ്ഥാനാർഥിയാക്കാനാണ് യുഡിഎഫ് ക്യാമ്പിൽ ചർച്ചകൾ നടക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന ആയുധമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ അമൃതയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ത്രീകൾക്കിടയിലും യുവാക്കൾക്കിടയിലും അമൃതയ്ക്കുള്ള വൈകാരികമായ സ്വാധീനം വോട്ടായി മാറുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അമൃതയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും അന്ന് അവർക്ക് പ്രായപൂർത്തിയാകാത്തത് തടസ്സമാവുകയായിരുന്നു. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന അമൃതയെ നാട്ടിലെത്തിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് നേതൃത്വം ആലോചിക്കുന്നത്. ശരത് ലാലിന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനം പാലിക്കുന്നതിനൊപ്പം മണ്ഡലത്തിൽ വൻ ചലനമുണ്ടാക്കാനും ഇതിലൂടെ സാധിക്കുമെന്ന് പാർട്ടി കരുതുന്നു.
അതേസമയം, അമൃതയെ കൂടാതെ കെപിസിസി ജനറൽ സെക്രട്ടറിമാരായ സലീം കുന്നേൽ, നീലകണ്ഠൻ എന്നിവരുടെ പേരുകളും കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലുണ്ട്. എങ്കിലും അമൃതയ്ക്ക് ലഭിക്കാവുന്ന ജനപിന്തുണയും രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് അവർക്ക് തന്നെയാണ് പ്രഥമ പരിഗണന നൽകുന്നത്. ഉദുമയിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ അനുമതിയോടെ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ അപ്പാച്ചെ! ടിവിഎസ് കമ്പനി സിഇഒ കെ.എന്‍.രാധാകൃഷ്ണന് ബൈക്കിന്റെ താക്കോല്‍ കൈമാറി
തെന്മലയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു





