തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിനിടെ കേരളാ പൊലീസില്‍വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 406 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അടിയന്തരമായി മാറ്റിപ്രതിഷ്ഠിച്ചത്. തലസ്ഥാന നഗരി മുതല്‍ കാസര്‍കോട് വരെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇതോടെ പുതിയ ‘സാരഥി’മാരെത്തും.
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വര്‍ഷങ്ങളായി ഒരേ താവളത്തില്‍ തുടരുന്നവരേയും സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നവരേയും പുകച്ചുപുറത്തുചാടിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. തിരുവനന്തപുരം സിറ്റി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം മാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനടി പുതിയ ഇടങ്ങളില്‍ ചാര്‍ജ് എടുക്കണമെന്നാണ് നിര്‍ദ്ദേശം.
കന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശിയെ പത്തനംതിട്ട റാന്നിയിലേക്കും , മ്യൂസിയം ഇന്‍സ്‌പെക്ടര്‍ വിമല്‍ എസ്സിനെ ആലപ്പുഴ സൗത്തിലേക്കും മാറ്റി. വഞ്ചിയൂര്‍ ഷാനിഫിനെ പുനലൂരിലേക്കും തമ്പാനൂര്‍ ജിജുകുമാറിനെ കൊട്ടാരക്കരയിലേക്കും അയച്ചു. മെഡിക്കല്‍ കോളേജ്, നെമം, വിഴിഞ്ഞം, പേരൂര്‍ക്കട തുടങ്ങി തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇനി പുത്തന്‍ മുഖങ്ങളായിരിക്കും ക്രമസമാധാനം നിയന്ത്രിക്കുക.അതിര്‍ത്തി കടന്നും മാറ്റം
ജില്ല വിട്ടുള്ള മാറ്റങ്ങളാണ് ലിസ്റ്റില്‍ ഭൂരിഭാഗവും.
കൊച്ചി സിറ്റിയിലെ ഇന്‍സ്‌പെക്ടര്‍മാരെ തൃശൂര്‍, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലേക്ക് വിന്യസിച്ചു. എറണാകുളം സെന്‍ട്രല്‍ പി.എസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയെ ആലപ്പുഴ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. സൈബര്‍ സെല്ലുകളിലും വിജിലന്‍സിലും ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ സ്റ്റേഷന്‍ ചുമതലകളിലേക്കും തിരിച്ചും മാറ്റിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം വൈകാതെ തന്നെ എസ്.ഐ തലത്തിലും വന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.T
ഉത്തരവ് ഇവിടെ വായിക്കുക ransfer and posting_260223_104625Transfer and posting_260223_104625DGO-Election Transfer.2026



















Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുലുമായും ഖാര്‍ഗെയുമായും ഡല്‍ഹിയില്‍ ചര്‍ച്ച; പിണക്കം മാറി തരൂര്‍ പ്രചാരണത്തിന്; എല്ലാം പ്രശ്നങ്ങളും പരിഹരിച്ചെന്ന് ശശിതൂര്‍





