സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ‘ചോർത്തി’! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ; ഹൈക്കോടതിയിൽ ഹർജി

​കൊച്ചി: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെ  ഹൈക്കോടതിയിൽ ഹർജി. ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതാവകാശത്തിന്റെ  ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം കെ.ടി.എം. കോളേജിലെ അസോസിയറ്റ് പ്രൊഫസർ ഡോ. Pറഷീദ് അഹമ്മദ്,തിരുവനന്തപുരം സെക്രട്ടറിയറ്റിലെ ക്ലെറിക്കൽ അസിസ്റ്റന്റ് കെ എം അനിൽകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്.
സ്പാർക്ക്  ഡാറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു എന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.​ സർക്കാർ ജീവനക്കാരുടെ ശമ്പളം, സേവന വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന അതീവ സുരക്ഷിതമായ സ്പാർക്ക് പോർട്ടലിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
​ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട ഈ വിവരങ്ങൾ ജീവനക്കാരുടെ മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ സ്വഭാവമുള്ള പ്രചാരണങ്ങൾക്കായി ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
 അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത് ഗൗരവകരമായ പൊതുതാൽപര്യമുള്ള വിഷയമാണെന്നും ഹർജിയിൽ പറയുന്നു.ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. ഇത് സർക്കാർ തന്നെ ലംഘിച്ചിരിക്കുക യാണെന്ന് ഹർജിയി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.