തിരുവനന്തപുരം: ചെങ്കോട്ടുകോണം തുണ്ടത്തിൽ സ്കൂൾ വളപ്പിൽ പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ നാല് സ്കൂൾ ബസുകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സംഭവം. സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സേനയെത്തി ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും? സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ച; ഘടകകക്ഷികൾക്ക് അതൃപ്തി
തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുലർച്ചെയായതിനാൽ സ്കൂളിൽ കുട്ടികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അട്ടിമറി സാധ്യതകളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പ്രാഥമിക പരിശോധനകൾ നടത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സ്കൂളിന് സംഭവിച്ചിട്ടുള്ളത്.


കട്ടക്കലിപ്പില്‍ വെളളാപ്പളളി നടേശന്; വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്കില്‍ ആഞ്ഞടിച്ചു, മാധ്യമപ്രവര്ത്തകന് റാഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് രൂക്ഷവിമര്‍ശനം





