കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതിന്റെ ഭാഗമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിൽ മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസിനാണ് പാർട്ടിയുടെ നേതൃചുമതല നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥിയാകുന്നവർ പാർട്ടി പദവികൾ ഒഴിയുക എന്ന കീഴ്വഴക്കം പാലിച്ചാണ് ഈ നടപടി. അതേസമയം, സീറ്റ് വിഭജനവും മണ്ഡലമാറ്റവും സംബന്ധിച്ച് യുഡിഎഫ് കൺവീനർ വി.ഡി. സതീശനുമായി ആർഎസ്പി നേതാക്കൾ തിങ്കളാഴ്ച ഇടുക്കിയിൽ വെച്ച് നിർണ്ണായക ചർച്ച നടത്തും.
മുള്ളന്പന്നിയെ തല്ലിക്കൊന്ന വെള്ളനാട് ശശി മുങ്ങി! കരകുളത്ത് വാഹനം ഉപേക്ഷിച്ചു; ഫോണ് സ്വിച്ച് ഓഫ്
ഇരവിപുരം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ ശക്തമാകുന്നത്. സജി ഡി. ആനന്ദിന്റെ പേരും പരിഗണനയിലുണ്ടെങ്കിലും ഭൂരിഭാഗം പേരും കാർത്തിക്കിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ മാസം 24-ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം ലഭിച്ചാൽ കാർത്തിക്കിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമാകും. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഡിഎഫിൽ സീറ്റ് വിഭജനം വൈകുന്നതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര’ തുടങ്ങുന്നതിന് മുൻപ് ധാരണയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസ്-ലീഗ് ചർച്ചകൾ പോലും പൂർത്തിയായിട്ടില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, സിഎംപി എന്നീ പാർട്ടികളും അനിശ്ചിതത്വത്തിൽ പ്രതിഷേധത്തിലാണ്. എൽഡിഎഫിൽ നിന്നുള്ള ചില ഘടകകക്ഷികൾ മുന്നണി വിട്ട് വരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പി.വി. അൻവറിന്റെ ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനവും യുഡിഎഫിനുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
സംവിധായകന് രഞ്ജിത്തിന് ജാമ്യം; സംവിധായകന് ആശ്വാസമായി കോടതി വിധി







