മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ സെയിൽസ്മാൻ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് മൃതദേഹം പുറത്തെടുക്കാനായത്. ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ ലോറി പൂർണ്ണമായും തകർന്ന നിലയിലാണ്.
സർക്കാരിന്റെ പഴയ വാദം പൊളിഞ്ഞു; ആശാ വർക്കർമാർക്ക് 1000 രൂപ വർദ്ധനവ്; സമരത്തിന് ഒടുവിൽ വിജയം.
നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി ക്വാറിയിലെ വലിയ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ നൽകുന്ന പ്രാഥമിക വിവരം. ലോറി ഡ്രൈവർ ജാഫറിനെ അപകടസമയത്ത് തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ഏറെ ദുഷ്കരമായ രക്ഷാപ്രവർത്തനം നടത്തിയത്. ആഴമേറിയ വെള്ളക്കെട്ടിലേക്ക് പതിച്ച ലോറി ഉയർത്തുന്നതിനായി വലിയ ക്രെയിനുകൾ എത്തിക്കേണ്ടി വന്നതാണ് നടപടികൾ വൈകാൻ കാരണമായത്. മുസ്തഫയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ക്വാറികളിലെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഈ സംഭവത്തോടെ ഉയർന്നിട്ടുണ്ട്.
കുടുംബത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും മോഹൻലാലിന് മുൻപിൽ മനസ്സ് തുറന്ന് പിണറായി ; ഭയം പാർട്ടിയെ മാത്രം







