കോട്ടയം: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രാഷ്ട്രീയത്തിലേക്ക്. സാബു എം. ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി 20 പാർട്ടിയിലാണ് അഖിൽ അംഗത്വമെടുക്കുന്നത്. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകും. ട്വന്റി 20-യുടെ ഭാഗമായിക്കൊണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കാനാണ് സാധ്യത തെളിയുന്നത്. കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെങ്കിലും സീറ്റ് കാര്യത്തിൽ ധാരണയാകാത്തതിനെത്തുടർന്നാണ് താരം ട്വന്റി 20-ലേക്ക് മാറാൻ തീരുമാനിച്ചത്.
കൊട്ടാരക്കര സ്വദേശിയായ അഖിൽ താൻ മത്സരിക്കാനുള്ള താല്പര്യം നേരത്തെ തന്നെ കോൺഗ്രസിനെ അറിയിച്ചിരുന്നു. പാർട്ടി തോൽക്കുന്ന സീറ്റുകളിൽ പോലും പോരാടാൻ തയ്യാറാണെന്നും നേമം, ധർമ്മടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകണമെന്നുമായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന് ചില നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പാർട്ടിയിൽ നിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്തതാണ് അഖിലിനെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് മറ്റ് രാഷ്ട്രീയ സാധ്യതകൾ തേടാൻ അദ്ദേഹം തയ്യാറായത്.
ബിജെപി നേരിട്ട് നടത്തിയ സർവേയിലും കൊട്ടാരക്കരയിൽ അഖിൽ മാരാർ സ്ഥാനാർത്ഥിയാകുന്നത് ഗുണകരമാകുമെന്ന് കണ്ടെത്തിയിരുന്നു. ബിജെപി നേതൃത്വം പലതവണ ബന്ധപ്പെട്ടെങ്കിലും നേരിട്ട് പാർട്ടിയിൽ ചേരാൻ അഖിൽ വിസമ്മതിച്ചു. ഇതേത്തുടർന്നാണ് സാബു എം. ജേക്കബ് മധ്യസ്ഥനായി എത്തിയതും ട്വന്റി 20 വഴി എൻഡിഎ പാളയത്തിലെത്താനുള്ള വഴി തെളിഞ്ഞതും. കഴിഞ്ഞ ഒരാഴ്ചയായി നടന്ന രഹസ്യ ചർച്ചകൾക്കൊടുവിലാണ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ തീരുമാനത്തിലേക്ക് അഖിൽ മാരാർ എത്തിയത്.
നാടിനെ നടുക്കി തുരുത്തിക്കര സ്വദേശിയായ ബി.എസ്.എഫ് ഉദ്യോഗസ്ഥന്റെ വിയോഗം; പശ്ചിമ ബംഗാളില്‍ സ്വയം വെടിവെച്ച് മരിച്ചു


സുകുമാരന്‍ നായര്‍ പാവമാണ്, ‘പണി’ കിട്ടിയത് പിന്നില്‍ നിന്ന്! എന്‍എസ്എസ് പിന്മാറ്റത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വെള്ളാപ്പള്ളി പറയുന്നത് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടും; ഐക്യം ഇനി വരുമോ?





