മെഡിക്കൽ കോളേജുകൾ സ്തംഭനത്തിലേക്ക്; ഇന്ന് മുതൽ ശസ്ത്രക്രിയകളും മുടങ്ങും! ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം നാലാം ദിനത്തിൽ,

തിരുവനന്തപുരം: ശമ്പള പരിഷ്കരണവും തസ്തിക നിർണ്ണയവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം ഇന്ന് മുതൽ കൂടുതൽ ശക്തമാകും. അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് പുറമെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി ഡോക്ടർമാർ നിർത്തിവെക്കും. ഇതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയിലായി.

കെജിഎംസിടിഎ (KGMCTA) നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. ഒപി ബഹിഷ്കരണം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ ഇന്ന് മുതൽ നടക്കില്ല. ഇത് ദീർഘകാലമായി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികളെ പ്രതിസന്ധിയിലാക്കും.ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പിജി വിദ്യാർത്ഥികളുടെ പിന്തുണ: സീനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പിജി വിദ്യാർത്ഥികൾ നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങൾ പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകും.സമരം പിൻവലിക്കണമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശം ഡോക്ടർമാർ തള്ളിക്കളഞ്ഞു. തങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്.

ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക,പുതിയ തസ്തികകൾ സൃഷ്ടിച്ച് ജോലിഭാരം കുറയ്ക്കുക.,
സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ .

മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ഇതോടെ ചികിത്സ കിട്ടാതെ വലയുകയാണ്. സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.