ആലപ്പുഴ: ചെങ്ങന്നൂർ എസ്.എച്ച്.ഒ എ.സി വിപിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിവസം സ്റ്റേഷനിൽ ബർമുഡയും ടീ ഷർട്ടും ധരിച്ചെത്തിയ ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചതിനാണ് മാവേലിക്കര മാങ്കാംകുഴി സ്വദേശിനിക്കെതിരെ നടപടി സ്വീകരിച്ചത്.അതേസമയം, ഡ്യൂട്ടി സമയത്ത് ഔദ്യോഗിക വേഷമല്ലാതെ കാഷ്വൽ വസ്ത്രം ധരിച്ച് സ്റ്റേഷനിലെത്തിയ എസ്.എച്ച്.ഒയുടെ നടപടിയെക്കുറിച്ചും അന്വേഷണം നടക്കും.
രാവിലെ വ്യായാമത്തിന് പോയ സമയത്ത് സ്റ്റേഷനിൽ ഒരു അടിയന്തര സാഹചര്യം ഉണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തിൽ തന്നെ ഓടിയെത്തേണ്ടി വന്നതെന്നാണ് എസ്.എച്ച്.ഒ എ.സി വിപിന്റെ വിശദീകരണം. അവിടുത്തെ പ്രശ്നം പരിഹരിച്ച ഉടൻ തന്നെ ക്വാർട്ടേഴ്സിൽ പോയി യൂണിഫോം ധരിച്ച് മടങ്ങിയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച യുവതിക്ക് പുറമെ, ദൃശ്യങ്ങൾ ഷെയർ ചെയ്തവർക്കും സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ ഇട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ അറിയിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഇത്തരത്തിലുള്ള വേഷം ധരിച്ചെത്തിയതിൽ എസ്.എച്ച്.ഒയോട് ഡിവൈഎസ്പി വിശദീകരണം തേടും. യൂണിഫോം സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
സോഷ്യൽ മീഡിയയിലൂടെ ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യുന്ന പ്രവണത അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് മുന്നിൽ പോലീസുകാർ പാലിക്കേണ്ട വേഷവിധാനത്തെക്കുറിച്ചും സേനയ്ക്കുള്ളിൽ ചർച്ചകൾ ഉയരുന്നുണ്ട്.
ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ല!” സുപ്രീം കോടതി വിധിയെ തള്ളി ഡൊണാൾഡ് ട്രംപ്; പത്ത് ശതമാനം അധിക ചുങ്കം നടപ്പിലാക്കുമെന്ന് പ്രഖ്യാപനം.


കേരളം ആര്‍ക്കൊപ്പം? ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; യുഡിഎഫ് കടുത്ത പോരാട്ടത്തില്‍; ബിജെപിക്ക് മൂന്ന് സീറ്റുകള്‍; വയര്‍ലെസ് മീഡിയ സര്‍വ്വേ ഫലം പുറത്ത്





