തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടറോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ആവശ്യപ്പെട്ടു. കേസിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് അടിയന്തര നീക്കം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന പ്രത്യേക സംഘമാകും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക.കുഞ്ഞ് മരിച്ച സംഭവത്തിന് പുറമെ, ഡോ. ബിന്ദു സുന്ദറിനെതിരെ നേരത്തെ ലഭിച്ച മറ്റ് രണ്ട് പരാതികളും ഡി.എം.ഒ (DMO) പരിശോധിക്കും. ചികിത്സാ പിഴവോ മറ്റ് വീഴ്ചകളോ ഉണ്ടായിട്ടുണ്ടോ എന്ന് സംഘം വിലയിരുത്തും.മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇതിലെ കണ്ടെത്തലുകൾ അന്വേഷണത്തിൽ നിർണ്ണായകമാകും.
ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും നൽകേണ്ട പരിചരണത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവകരമായി കാണുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയത്.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ഡോക്ടർമാരുടെ സേവനത്തെക്കുറിച്ചും ഉയരുന്ന പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കും.
കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസിഡന്റ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ജനറൽ സെക്രട്ടറി


പൊലീസിന്റെ ‘രക്ഷാപ്രവർത്തനം’ പൊളിച്ചു; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ വലയെറിഞ്ഞ് ക്രൈംബ്രാഞ്ച്




