കോഴിക്കോട്: കേരളത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. ഇതേത്തുടർന്ന് ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു.
കോഴിക്കോട്, കടലുണ്ടി, പൊന്നാനി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ മാസം 30 ദിവസമായി പൂർത്തിയാക്കാൻ തീരുമാനിച്ചു. റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസിയും വ്യക്തമാക്കി.വ്രതാരംഭത്തിന് മുന്നോടിയായുള്ള പ്രത്യേക പ്രാർത്ഥനകളും (തറാവീഹ്) ബുധനാഴ്ച രാത്രി മുതൽ പള്ളികളിൽ ആരംഭിക്കും.
“മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ചതിന് , സൽപ്പേര് പോയി”;നടി ശ്രീവിദ്യ മുല്ലച്ചേരി:സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ


നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; മുഖ്യ പ്രതി അറസ്റ്റിൽ





