സംസ്ഥാനത്തെ ബാറുകൾ ഇനി രാത്രി 12 വരെ; പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും . പുതിയ ക്രമീകരണമനുസരിച്ച് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാകും ബാറുകൾ പ്രവർത്തിക്കുക. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും ബാധകമാക്കിയിരിക്കുന്നത്.
വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇതോടെ ബാറുകളുടെ പ്രവർത്തന സമയം പ്രതിദിനം രണ്ട് മണിക്കൂർ കൂടി വർദ്ധിക്കും.
നിലവിൽ ടൂറിസം മേഖലയ്ക്ക് പുറത്തുള്ള ബാറുകൾ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ തൊട്ടടുത്തുള്ള ടൂറിസം ബാറുകൾക്ക് 12 മണി വരെ അനുമതിയുള്ളത് വലിയ ആശയക്കുഴപ്പങ്ങൾക്കും പരാതികൾക്കും കാരണമായിരുന്നു. ഇത് പരിഹരിക്കാനാണ് സമയം ഏകീകരിച്ചത്.ബാറുകളിൽ നിന്നുള്ള വരുമാനം കുറയുകയാണെന്നും സമയം വർദ്ധിപ്പിക്കണമെന്നും ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാത്രിയിൽ കൂടുതൽ സമയം പ്രവർത്തനാനുമതി ലഭിക്കുന്നത് വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ.
ടൂറിസം മേഖലയിലല്ലാത്ത ബാറുകൾക്ക് രാത്രി ഒരു മണിക്കൂർ നേരത്തെ അടയ്‌ക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന പരാതി ദീർഘകാലമായി ബാറുടമകളുടെ സംഘടനകൾ ഉന്നയിച്ചിരുന്നു.പുതുവത്സര തലേന്ന് ഉൾപ്പെടെയുള്ള പ്രത്യേക അവസരങ്ങളിൽ നേരത്തെ രാത്രി 12 വരെ അനുമതി നൽകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് സ്ഥിരം സംവിധാനമാക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.