കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന് ജയറാം കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കടവന്ത്രയിലെ ഓഫീസിലെത്തിയ താരം, കേസിലെ സത്യസന്ധമായ വിവരങ്ങള്‍ പുറത്തുവരണമെന്നും കള്ളത്തരം കാണിച്ചവരെ അയ്യപ്പന് വെറുതെ വിടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയില്‍ അമ്പത് വര്‍ഷമായി മുടങ്ങാതെ പോകുന്ന ആളാണ് താനെന്നും നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും ജയറാം പറഞ്ഞു.കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി ഒരു ഭക്തന് എന്ന നിലയിലുള്ള ബന്ധം മാത്രമേയുള്ളൂ. പോറ്റി വന്നപ്പോള്‍ ഭക്തന് എന്ന നിലയില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു എന്നല്ലാതെ മറ്റ് പണമിടപാടുകളോ ബന്ധങ്ങളോ ഇല്ലെന്ന് താരം വ്യക്തമാക്കി.
ശബരിമലയിലെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണ്ണ വാതില്‍പ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയെന്നതാണ് പ്രധാന ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സ്വര്‍ണ്ണപ്പണികള്‍ നടന്ന ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന സ്ഥാപനത്തില്‍ നടന്ന പൂജകളില്‍ ജയറാം പങ്കെടുത്തതിനെക്കുറിച്ചും ഇ.ഡി വിവരങ്ങള്‍ തേടും.
ജയറാമും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇ.ഡി നോട്ടീസ് നല്‍കിയത്.ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണവാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങള് എന്നിവയുടെ നിര്‍മ്മാണത്തിലും സമര്‍പ്പണത്തിലും 2019-ല്‍ വ്യാപകമായ സ്വര്‍ണ്ണക്കൊള്ള നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഈ സമയത്ത് തന്നെയാണ് ജയറാമിന്റെ വീട്ടില്‍ ഇത്തരം പാളികള്‍ എത്തിയതും പൂജ നടന്നതും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


റാപ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി; ഭരണഘടനയെ സാക്ഷിയാക്കി ചടങ്ങുകൾ




