തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ജില്ലാ സായുധ റിസർവിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയ് ചെറിയ മീനല്ല, പോലീസിലെ സ്ഥിരം പ്രശ്നക്കാരൻ. ഇടിവളയാണ് പ്രധാന ആയുധം. സമരസ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ സമരക്കാരെ ആക്രമിക്കുകയാണ് ഇയാളുടെ സ്ഥിരം ശൈലി. അതിനു പാർട്ടി ഒന്നുമില്ല. സിപിഎം ആയാലും കോൺഗ്രസ് ആയാലും ബിജെപി ആയാലും മിഥുന് ഒരുപോലെ.
മിഥുന്റെ അമിതാധികാര പ്രവർത്തികളെക്കുറിച്ച് മൂന്നു സ്പെഷ്യൽ റിപ്പോർട്ടുകൾ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് മേലധികാരികൾക്ക് നൽകിയിരുന്നു. പക്ഷേ ഒന്നിലും നടപടി ഉണ്ടായില്ലെന്ന് മാത്രം. ഏറ്റവും ഒടുവിൽ നടന്ന സംഭവത്തിൽ മിഥുനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ് റദ്ധക്കില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേസിൽ കൂട്ടുപ്രതിയായ യുവതിയെ ഒഴിവാക്കും. അവർക്ക് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്ക് നിർദ്ദേശം നൽകിയിരുന്നു.
മിഥുൻ പ്രതിയായ കേസിന്റെ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കുറ്റപത്രം നൽകാനാണ് പോലീസ് ആലോചിക്കുന്നത്. വഞ്ചിയൂർ എസ് എച്ച് ഒ ഷാനിഫ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സബ് ഇൻസ്‌പെക്ടർസി അലക്സാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സിസിടിവി ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളാണ് മിഥുനെതിരെയുള്ളത്.പരാതിക്കാരന്റെ മൊഴിയും സാക്ഷിമൊഴികളും ശക്തമാണ്.
പേട്ട ചായക്കുടി ലൈൻ സ്വദേശി വിനയ് പ്രകാശ് ആണ് പരാതിക്കാരൻ. എഫ്ഐആറിൽ മിഥുനുപുറമേ പ്രതിസ്ഥാനത്ത് കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പതിനാലാം തീയതി ഉച്ചയ്ക്ക് ഒന്നരമണിക്ക് മിഥുൻ ഇടിവള ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ പ്രേരണനൽകി.
14ന് രാത്രി 8: 35നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ 191 /2026 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കേസിൽ ബി എൻ എസ് 296, 351(2), 115(2),118(1)3 (5) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ഇതിൽ ജാമ്യമില്ലാവകുപ്പും ഉൾപ്പെടുന്നു. മിഥുന്റെ കൂടെയുണ്ടായിരുന്ന യുവതി ആരെന്നതും അന്വേഷണത്തിലുണ്ട്. സഹോദരി ആണെന്നാണ് മിഥുന്റെ വിശദീകരണം.
കരുതിതന്നെയാണ് മിഥുൻ മാളിൽ എത്തിയത് എന്നാണ് സൂചന. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചിരുന്നു. ഇടിവള കയ്യിൽ ധരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ് കാച്ചാണി സ്വദേശിയാണ് മിഥുൻ റോയ്. ഇയാൾ നാട്ടുകാരുമായി സ്ഥിരം പ്രശ്നം ഉണ്ടാക്കുക്കുന്ന ആളാണെന്ന് ആക്ഷേപമുണ്ട്.
നേരത്തെ മിഥുൻ ഓടിച്ചിരുന്ന കാർ ഒരാളുടെ കാറിൽ കയറിയതുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ ചിലരുമായി തർക്കം ഉണ്ടാകുകയും അത് മിഥുന്റെ വീട് കയറി ആക്രമണത്തിൽ എത്തുകയും ചെയ്തിരുന്നു.2 024 ലുണ്ടായ ഈ സംഭവത്തിൽ മിഥുൻ, ഭാര്യ മോനിഷ, മാതാവ് രാജി, സഹോദരൻ അമൽ റോയ് എന്നിവർക്ക് പരിക്കേറ്റിരുന്നു. 12പേർക്കെതിരെ വട്ടിയൂർക്കാവ് പോലീസ് അന്ന് കേസെടുക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ മിഥു നെതിരെ റോഡിൽ ഫ്ലക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഇയാളുടെ ച ചിത്രത്തോടു കൂടിയുള്ള ഫ്ലക്സിൽ ‘പോലീസ് മൃഗം’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്.
പുതുവർഷ ദിനത്തിൽ മിഥുൻ നടത്തിയ ലാത്തിയടിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നുവെങ്കിലും അതിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല.ഇതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. മിഥുൻ റോയിയുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രേവന്ത്, സുജിത് എന്നിവരും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരുമാണ് പ്രതികൾ. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് മിഥുൻന്റെ മൊഴി. 190 / 2026 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ബി എൻ എസ് 296 (ബി),115(2), 351 (3 )5വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് 5.55നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പരശുരാമന്റെ വിധി പരിശോധിക്കാന്‍ ആരുണ്ടെന്ന് പന്തളം കൊട്ടാരം; ശബരിമല: വാദം നീളുന്നു; വിധിക്ക് ഇനിയും കാത്തിരിക്കണം; ‘വാട്സാപ്പ് യൂണിവേഴ്സിറ്റി’ വിവരങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതി; തരൂര്‍ ലേഖനവും ചര്‍ച്ചകളില്‍




