തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ എതിർക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. യുവതി പ്രവേശനമാകാം എന്ന മുൻ നിലപാട് സർക്കാരും ദേവസ്വം ബോർഡും തിരുത്തണം. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് എന്നും ഭക്തർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തെ രാഷ്ട്രീയവുമായോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായോ കൂട്ടിക്കുഴയ്ക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല.
ശബരിമല വിഷയത്തിൽ സർക്കാർ നിലവിൽ ഔദ്യോഗികമായി ഉറപ്പൊന്നും നൽകിയിട്ടില്ലെങ്കിലും, പഴയ രീതിയിലുള്ള ആചാരങ്ങൾതുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിൽ നിന്ന്ന്യായമായനീതിലഭിക്കുമെന്നാണ്പ്രതീക്ഷ.ഈവിഷയത്തിൽ കേന്ദ്രസർക്കാരിനും ഇടപെടാൻ അവസരമുണ്ട്, എന്നാൽ അവരുടെ നിലപാട് എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ കുറേപ്പരെയെങ്കിലും കുറ്റവിമുക്തരാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും സുകുമാരൻ നായർ പറഞ്ഞു.
യഥാർത്ഥ പുരോഗമന ചിന്തയെന്നത് വിശ്വാസങ്ങളെ തകർക്കലല്ലെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.ശബരിമല പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്ന പശ്ചാത്തലത്തിൽ എൻ.എസ്.എസ് എടുത്ത ഈ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നവകേരള സദസ്സിലെ മർദ്ദനം: പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി





