നടിയെ ആക്ഷേപിക്കുന്ന വീഡിയോ: രണ്ടാം പ്രതി മാര്‍ട്ടിനെതിരെ കേസെടുക്കും; നടപടി അതിജീവിതയുടെ പരാതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി മാര്‍ട്ടിനെതിരെ പോലീസ് കേസെടുക്കും. വിധിക്കു തൊട്ടു മുമ്പ് മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോയില്‍ അതിജീവിതയെ മോശമായി ചിത്രീകരിക്കുകയും പേര് വെളിപ്പെടുത്തുകയും ചെയ്തതിനെതിരെ താരം നല്‍കിയ പരാതിയിലാണ് നടപടി.

തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ സഹിതമാണ് ഡി.ഐ.ജി ഹരിശങ്കറിന് പരാതി നല്‍കിയത്. വീഡിയോ ഷെയര്‍ ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നിയമനടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഈ അധിക്ഷേപത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. ഇതില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണമാണ് വീഡിയോയില്‍ മാര്‍ട്ടിന്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.