കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രണയബന്ധങ്ങൾ തകരുമ്പോൾ അവയെ ക്രിമിനൽ കുറ്റമാക്കുന്ന പ്രവണത ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
‘കാട്ടുകോഴി’ പ്രയോഗം വിനയായി; ഷഹനാസിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസുമായി രാഹുൽ മാങ്കൂട്ടത്തിൽ
ഗർഭഛിദ്രം നടന്നത് പരാതിക്കാരിയുടെ പൂർണ്ണ സമ്മതത്തോടെയാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. രാഹുലിന്റെ സുഹൃത്ത് നൽകിയ മരുന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന ദിവസത്തിന് ശേഷവും ഇരുവരും ഒന്നിച്ചു കഴിഞ്ഞിരുന്നുവെന്നത് പീഡനാരോപണത്തിന്റെ വിശ്വാസ്യത കുറയ്ക്കുന്നുവെന്നും കോടതി പറഞ്ഞു. ഇത്തരം ബന്ധങ്ങൾ പരാജയപ്പെടുമ്പോൾ അവയെ ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളെ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം അനുവദിച്ചെങ്കിലും കടുത്ത നിബന്ധനകൾ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്: ഫെബ്രുവരി 16-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. തുടർച്ചയായ മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചോദ്യം ചെയ്യലിന് ഹാജരാകണം.
യുഎസ് – ഇറാന് ചര്‍ച്ചകള്‍ പൊളിച്ചത് നെതന്യാഹുവിന്റെ ഫോണ്‍കോള്‍; 21 മണിക്കൂര്‍ നീണ്ട സമാധാന നീക്കം തകര്‍ത്തത് ആ ഒരു ഫോണ്‍ കോള്‍ ?
രാഹുലിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം. ലൈംഗികശേഷി പരിശോധനയ്ക്കും വിധേയനാകണം.പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേരളം വിട്ടുപോകാൻ പാടില്ല. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണം. അതിജീവിതയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്.
നേരത്തെ മറ്റ് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിരുന്നതോടെ, എം.എൽ.എയ്ക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലും ഇപ്പോൾ നിയമപരമായ പരിരക്ഷ ലഭിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളാണെന്നും പരാതി നൽകാൻ വൈകിയെന്നും രാഹുൽ കോടതിയിൽ വാദിച്ചിരുന്നു. വിചാരണ വേളയിൽ മാത്രമേ ഗർഭഛിദ്രം നിർബന്ധിതമായിരുന്നോ എന്ന കാര്യത്തിൽ അന്തിമ വ്യക്തത വരികയുള്ളൂവെന്നും കോടതി ഉത്തരവിൽ പറഞ്ഞു.







