മലപ്പുറം: കോടതിയിൽ ഹാജരാക്കാനാ യല്ല പോലീസ് കയ്യാമം വച്ചതെന്ന് സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ റഷീദ് ചെമ്പൻ.
ന്യൂസ് 24 ചാനലിന് വീഡിയോ എടുക്കാനാ യിട്ട് മാത്രമായാണ് തന്നെ പോലീസ് കയ്യാമം വെച്ചതെന്ന് റഷീദ് വിശദീകരിക്കുന്നു.
നിസാരമായ സൈബർ കേസിൽ റഷീദിനെ രാത്രിയിൽ വീടുവളഞ്ഞു കയ്യാമം വെച്ച സംഭവത്തിൽ പരാതി നൽകിയിട്ടും ഒരു വർഷമായിട്ടും നടപടി ഉണ്ടായില്ലെന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് ‘വയർലെസ്’ ഇന്നലെ വാർത്ത നൽകിയിരുന്നു.ഇതിനുള്ള പ്രതികരണമായി ചെമ്പൻ ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണത്തിലാണ് ‘കയ്യാമം’ത്തിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുന്നത്.
തന്നെ കയ്യാമം വെച്ച് ജീപ്പിൽ അഞ്ചുമിനിറ്റോളം ഇരുത്തി. സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങിയ ജീപ്പ് ചെമ്മാപരാപാ ടി റോഡിൽ കയറി പരപ്പനങ്ങാടി ഭാഗത്തോട്ട് തിരിച്ച് ക്യാമറ മറഞ്ഞപാടെ കേവലം മീറ്ററുകൾക്കുള്ളിൽതന്നെ കൊടിഞ്ഞി റോഡ് ജംഗ്ഷനിൽ എത്തിയപ്പോഴേക്കും യു ടേൺ അടിച്ച് സ്റ്റേഷനിലോട്ട് തന്നെ തിരിച്ച് കയറ്റുകയായിരുന്നുവെന്ന് റഷീദ് ചെമ്പൻ വിശദീകരിക്കുന്നു.
2024 ഫെബ്രുവരി 6നാണ് തന്നെ കയ്യാമം വെച്ച് പോലീസ് ഇരുത്തിയത്.എന്നാൽ കോടതിയിൽ ഹാജരാക്കുന്നത് അടുത്തദിവസം ഫെബ്രുവരി ഏഴിനാണ്. കോടതിയിലേക്ക് കൊണ്ടുപോയത് പോലീസുകാരന്റെ കാറിലാ യിരുന്നു.അതും കയ്യാമം വെക്കാതെ-ചെമ്പൻ പറയുന്നു.
മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നൽകിയ പരാതിയിന്മേൽ നടന്ന അന്വേഷണത്തിൽ പോലീസ് വിശദീകരിക്കുന്നത് തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ ഓടി രക്ഷപ്പെടാതിരിക്കാൻ കയ്യാമം വച്ചു എന്നാണ്. യുവജന കമ്മി ഷന് നൽകിയ പരാതിയിന്മേൽ നടന്ന ഹിയറിങ്ങിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് താൻ ‘എ ങ്ങോട്ടാണ് തെളിവെടുപ്പിന് കൊണ്ടുപോയത് ‘എന്ന് ചോദിച്ചെന്നും റഷീദ് വ്യക്തമാക്കിയിട്ടുണ്ട്.


പിഎം ശ്രീ പദ്ധതിക്ക് പൂട്ടുവീഴും; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ്; വിദ്യാഭ്യാസത്തിലെ ‘ഹൈന്ദവവല്‍ക്കരണം’ രാഷ്ട്രീയ ആയുധമാക്കാന്‍ പുതിയ സര്‍ക്കാര്‍; മോദിയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കില്ല
സ്ട്രോങ്ങ് റൂം വിവാദം പുകയുന്നു; ഉദ്യോഗസ്ഥ വീഴ്ചയില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും മൗനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് മാത്രം; ഇനി ഒരു മുറിയും തുറക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; എന്തുകൊണ്ട് ഈ വിവാദത്തില്‍ കോണ്‍ഗ്രസ് മാത്രം പ്രതികരിക്കുന്നു?





