തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണത്തിനെതിരെ സാറാ ജോസഫും രംഗത്ത്.നേരത്തെ സച്ചിദാനന്ദനും തുടർ ഭരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകരും എഴുത്തുകാരും മൂന്നാം പിണറായി സർക്കാർ എന്ന പ്രചരണത്തിനെതിരെ രംഗത്തുവന്നത് എൽഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്ക ഉയ ർത്തിയിട്ടുണ്ട്.
കടുത്ത ഇടതുപക്ഷ സഹയാത്രികനാ ണ് സച്ചിദാനന്ദൻ.സാറാ ജോസഫ് നേരത്തെ ആം ആദ്മി പാർട്ടിയിൽ ആയിരുന്നു. സച്ചിദാനന്ദന്റെയും സാറ ജോസഫിന്റെയും പരസ്യനിലപാടുകൾ പാർട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
സച്ചിദാനന്ദന്റെ പ്രസ്താവന ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിർന്ന നേതാവ് കെ കെ ശൈലജയും രംഗത്ത് വന്നിരുന്നു.അതിനിടെയാണ് പിണറായിയുടെ തുടരണത്തിനെതിരെ സാറാ ജോസഫ് രംഗത്ത് എത്തുന്നത്.
തുടർഭരണത്തിനായി ഏത് ചെകുത്താനുമായി എൽഡിഎഫ് കൂട്ടുകൂടും എന്ന രൂക്ഷവിമർശനം സാറാജോസഫ് ഉന്നയിച്ചിട്ടുണ്ട്.പിണറായി 3.0 എന്ന ബ്രാൻഡിംഗ് ഏകാധിപത്യം ആണെന്നും സാറാ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച സച്ചിദാനന്ദൻ രാജ്യമൊട്ടാകെ അറിയപ്പെടുന്ന കവിയാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിനെ 2010 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്.’മറന്നുവെച്ച വസ്തുക്കൾ ‘എന്ന കവിതാ സമാഹാരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായിരുന്നു.
പ്രവര്‍ത്തിദിനം അഞ്ചാക്കാന്‍ നീക്കം; തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍; ജീവനക്കാരുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍; പെന്ഷന് പ്രായം ഉയര്‍ത്തില്ല
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സാറാ ജോസഫ്.തൃശ്ശൂർ ജില്ലയിലെ കുരിയച്ചിറ സ്വദേശിനിയാണ്. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മകനെ സ്ഥാനാര്‍ത്ഥിയാക്കരുത്; ഇരവിപുരത്ത് ‘നോ’ പറഞ്ഞ് എന്‍.കെ. പ്രേമചന്ദ്രന്; രാഷ്ട്രീയ പാരമ്പര്യം ഉള്ളവര്‍ മത്സരിക്കട്ടെയെന്ന് നിലപാട്; ആര് എസ് പിയില്‍ ‘മക്കള്‍ രാഷ്ട്രീയം’ അതിരുവിടില്ല





