കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഐ.എം. വിജയനും രമേശ് പിഷാരടിയും പരിഗണനയില്‍ ; അലോഷ്യസ് സേവ്യറടക്കം യുവനേതാക്കളെയും മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളെ അണിനിരത്തി അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍, ചലച്ചിത്ര താരം രമേശ് പിഷാരടി എന്നിവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.

ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ വലിയ സ്വാധീനം വോട്ടാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. ചേലക്കര, കോങ്ങാട്, ബാലുശേരി എന്നീ മണ്ഡലങ്ങളിലൊന്നില്‍ വിജയനെ മത്സരിപ്പിക്കാനാണ് ആലോചന. കോണ്‍ഗ്രസ് നേതൃത്വം താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഐ.എം. വിജയന്‍ ഇതുവരെ തന്റെ മനസ്സ് തുറന്നിട്ടില്ല. അദ്ദേഹം സമ്മതം മൂളിയാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും.

കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസ് വേദികളില്‍ സജീവമായ രമേശ് പിഷാരടിയെ തൃപ്പൂണിത്തുറയില്‍ പരിഗണിക്കുന്നുണ്ട്.
സിറ്റിംഗ് എം.എല്‍.എ കെ. ബാബുവിന്റെ നിലപാട് ഇവിടെ നിര്‍ണ്ണായകമാകും. ബാബു മത്സരരംഗത്ത് നിന്ന് മാറുകയാണെങ്കില്‍ പിഷാരടിക്ക് നറുക്ക് വീണേക്കും.

കെ.എസ്.യു നേതൃത്വത്തില്‍ നിന്നുള്ള യുവമുഖങ്ങളെ ഇത്തവണ നിയമസഭയിലെത്തിക്കാന്‍ പാര്‍ട്ടിക്ക് പദ്ധതിയുണ്ട്.കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ പീരുമേട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.

കെ.എസ്.യു ഉപാധ്യക്ഷന്മാരായ മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരും കോണ്‍ഗ്രസിന്റെ പ്രാഥമിക പരിഗണനാ പട്ടികയിലുണ്ട്.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.