തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ‘അവിശുദ്ധ ബന്ധം’ തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. താന്‍ ഒരു തവണ മാത്രമേ പോറ്റിയുടെ വീട്ടില്‍ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ രണ്ടാമതും എത്തിയതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് ഡിഗ്രി പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ കടകംപള്ളി വീട്ടിലെത്തി ഉപഹാരം നല്‍കുന്നതാണ് ചിത്രത്തിലുള്ളത്. മന്ത്രി എത്തിയപ്പോള്‍ മകളെ അവിടേക്ക് വിളിച്ചുവരുത്തിയതാണെന്ന് കുട്ടിയുടെ പിതാവ് വെങ്കിടേശ്വരന്‍ പോറ്റി തന്നെ സ്ഥിരീകരിച്ചതോടെ കടകംപള്ളിയുടെ പ്രതിരോധം പാടെ തകര്‍ന്നു. പോറ്റിയുടെ കുടുംബവുമായി അത്രമേല്‍ അടുത്ത ബന്ധം കടകംപള്ളി പുലര്‍ത്തിയിരുന്നു എന്നതിലേക്കാണ് ഈ ചിത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
നേരത്തെ ഒരു ചിത്രം പുറത്തുവന്നപ്പോള്‍, പോറ്റിയുടെ പിതാവിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണെന്നും ഒപ്പം രാജു എബ്രഹാം ഉണ്ടായിരുന്നുവെന്നുമായിരുന്നു കടകംപള്ളിയുടെ ന്യായീകരണം. അന്ന് ആരോ നല്‍കിയ സമ്മാനപ്പൊതി താന്‍ കൈമാറുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രം വ്യക്തമാക്കുന്നത് പോറ്റിയുടെ വീട്ടിലെ ‘സ്ഥിരം സന്ദര്‍ശകന്‍’ ആയിരുന്നു അന്നത്തെ ദേവസ്വം മന്ത്രി എന്നാണ്. സ്വര്‍ണ്ണക്കൊള്ള നടന്ന കാലയളവില്‍ മുഖ്യപ്രതിയുടെ വീട്ടില്‍ മന്ത്രി നടത്തിയ ഈ രഹസ്യ സന്ദര്‍ശനങ്ങള്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും പുതിയ തെളിവുകള്‍ അദ്ദേഹത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിയുടെ വീട്ടില്‍ പോയി സമ്മാനങ്ങള്‍ നല്‍കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തതിലൂടെ സ്വര്‍ണ്ണക്കടത്തിന് രാഷ്ട്രീയ തണല്‍ ലഭിച്ചുവെന്ന് എസ്ഐടി സംശയിക്കുന്നു. കടകംപള്ളിയെ പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി എസ്ഐടി ഇപ്പോള്‍ ഉന്നതതലത്തിലുള്ള രാഷ്ട്രീയ അനുമതിക്കായി കാത്തിരിക്കുകയാണ്. ഹൈക്കോടതിയുടെ നിലപാടും നിര്‍ണ്ണായകമാകും.
അടുത്ത ദിവസം കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അന്ന് ഇതെല്ലാം കോടതിയുടെ മുന്നിലെത്തം. അതിന് ശേഷം കോടതി നടത്തുന്ന നിരീക്ഷണവും നിര്‍ണ്ണായകമാകും. അതിന് ശേഷമേ കടകംപള്ളിയുടെ കാര്യത്തില്‍ പിണറായി അന്തിമ തീരുമാനം എടൂക്കൂവെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പത്മാപുരസ്കാരങ്ങളില്‍ തിളങ്ങി കേരളം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷന്, മമ്മൂട്ടിയ്ക്കും വെളളാപ്പളളിയ്ക്കും പത്മഭൂഷണ്‍





