തിരുവനന്തപുരം: സംസ്ഥാനത്ത് എൻ പി ആർ (നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ) നടപ്പാക്കില്ല എന്നുറപ്പാക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ കോവിഡ് കാരണം 2019 ൽ സെൻസസ് നടപടിക്രമങ്ങളോ എൻ പി ആറോ നടന്നിരുന്നില്ല. അടുത്ത വർഷം രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ പുതിയ വിജ്ഞാപനം. സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രെജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹമുണ്ട്.
കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവെച്ചിരിക്കുന്നതായി ഈ വിജ്ഞാപനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ തർക്കം; ട്രാവൻകൂർ മാളിൽ സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐക്കാർ മർദ്ദിച്ച സംഭവത്തിലെ പ്രമേയം ഒരു വിഭാഗം എതിർത്തു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം ആദ്യമായി പാസാക്കിയത് കേരള നിയമസഭ ആയിരുന്നു. സംസ്ഥാനത്ത് ഒരു കാരണവശാലും എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കേരള സർക്കാർ സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ ഹർജി ഫയൽ ചെയ്തി രുന്നു.
ഈ നിലപാടുകളുടെ തുടർച്ചയാണ് പുതിയ ഉത്തരവ്- Notification 453 dated 05.02.2026 NPR 


ഭരണം മാറുമെന്ന് പോലീസിനും പിടികിട്ടി! വെള്ളറടയില്‍ എസ്.ഐയെ ആക്രമിച്ച കേസ്: സി.പി.എം. ലോക്കല്‍ സെക്രട്ടറിയെ പൊക്കി അകത്തിട്ട് വെളളറട പോലീസും നല്‍കുന്നതും ഭരണമാറ്റ സന്ദേശം; പോലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി; കേരളം മാറുന്നത് ഇങ്ങനെ





