ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെസംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി-കയറ്റുമതി തീരുവകളില്‍ വലിയ ഇളവുകള്‍ ഈ കരാര്‍ വാഗ്ദാനം ചെയ്യുന്നു.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചത് രാജ്യത്തെ ഉല്‍പ്പാദന മേഖലയ്ക്ക് വലിയ കരുത്താകും.തീരുവ കുറച്ചു: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറച്ചു.
മരുന്നുകള്‍, രത്നം, വജ്രം എന്നിവയുടെ നികുതി അമേരിക്ക പൂര്‍ണ്ണമായും ഒഴിവാക്കി. തുണിത്തരങ്ങള്‍, ചെരുപ്പ്, റബ്ബര്‍, പ്ലാസ്റ്റിക്, തുകല്‍, വാഹന സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവയുടെ തീരുവയിലും ഇളവുകള്‍ ലഭിക്കും. ഇന്ത്യന്‍ അരിയുടെ ഇറക്കുമതിക്ക് അമേരിക്ക മുന്‍ഗണന നല്‍കും.
അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നു.സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്കുള്ള തീരുവ ഒഴിവാക്കി. ബദാം, വിവിധ പഴങ്ങള്‍ എന്നിവയുടെ നികുതി കുറച്ചു.
“ബംഗ്ലാദേശിൽ ബിഎൻപി യുഗം; താരിഖ് റഹ്മാൻ 17-ന് അധികാരമേൽക്കും! സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം, പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ പങ്കെടുത്തേക്കും
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍ക്കും അവയുടെ ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കും.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി നടത്തുമെന്ന് ഇന്ത്യ ഉറപ്പുനല്‍കി.കരാറിലെ ഏറ്റവും നിര്‍ണ്ണായകമായ വശം റഷ്യയുമായുള്ള എണ്ണ ഇടപാടുമായി ബന്ധപ്പെട്ടതാണ്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക പിഴ തീരുവ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച്, പകരം അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയ പശ്ചാത്തലത്തിലാണിത്. എന്നാല്‍, റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ തീരുവ തിരികെ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പുമുണ്ട്.


ഇറാൻ്റെ സാമ്പത്തിക നട്ടെല്ല് തകർത്ത് ട്രംപിൻ്റെ സൈനിക നീക്കം! ഖാർഗ് ദ്വീപിൽ ആക്രമണം; മൊജ്തബ ഖമനേയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 80 കോടിയിലേറെ രൂപ പാരിതോഷികം!





