തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. കഴിഞ്ഞ മാസം
1.23 ലക്ഷം ടി യു ഇ കണ്ടെയിനറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. വിഴിഞ്ഞം തുറമുഖത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്.
കഴിഞ്ഞ മാസം 62 കപ്പലുകളാ ണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. പ്രതിമാസക്കണക്കിൽ ഇതും ഏറ്റവും ഉയർന്ന എണ്ണമാണ്. മണിക്കൂറിൽ 30.12 കണ്ടെയ്നറുകൾ എന്ന ഏറ്റവും ഉയർന്ന ഗ്രോസ് ക്രെയിൻ നിരക്ക് വിഴിഞ്ഞം കൈവരിചിരിക്കുകയാണ്. ജിസിആർ 30 നു മുകളിൽ എത്തുന്നത് രാജ്യാന്തര തലത്തിൽതന്നെ മികച്ച നേട്ടമായാണ് കണക്കാക്കുന്നത്.
ഒരു വർഷത്തിലേറെയായി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തുറമുഖത്തിന്റെ ഉൽപ്പാദനക്ഷമതയിൽ കുത്തനെയുള്ള പുരോഗതിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിംഗിൽ വിഴിഞ്ഞം 83-സ്ഥാനത്തേയ്ക്ക് ഉയർന്നു.
വിഴിഞ്ഞത്ത് ഇതുവരെ 740 കപ്പലുകളും 15.70 ലക്ഷം ടിയുഇ ചരക്കും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമാണ് വിഴിഞ്ഞം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ദക്ഷിണേഷ്യയിലെ ചുരുക്കം തുറമുഖങ്ങളിൽ ഒന്നാണിത്.
2024 ഡിസംബർ മുതൽ 2026 ജനുവരി വരെ, 399 മീറ്ററിൽ കൂടുതൽ നീളമുള്ള 50-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസ്സലുകൾ ഇവിടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ കൈകാര്യം ചെയ്ത 160ലധികം കപ്പലുകൾ 300 മീറ്ററിൽ കൂടുതൽ നീളമുള്ളവയായിരുന്നു.


മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി; നേതാക്കൾക്ക് താക്കീതുമായി കെ.സി. വേണുഗോപാൽ
‘മലപ്പുറത്തെ പ്രശ്നം പറയുന്നത് എങ്ങനെ വർഗീയതയാകും?’; വീണാ ജോർജിനോട് പ്രമോദ് രാമൻ





