തിരുവനന്തപുരത്ത് യുവ മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു! ന്യൂസ് മലയാളം ക്യാമറാമാന്‍ ജ്യോതിഷിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് യുവ മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു! ന്യൂസ് മലയാളം ക്യാമറാമാന്‍ ജ്യോതിഷിന് ദാരുണാന്ത്യം.തിരുവനന്തപുരം ; ന്യൂസ് മലയാളം ക്യാമറാമാന്‍ ജെ.ബി. ജ്യോതിഷിന്റെ (27) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളയം ബേക്കറി ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ജ്യോതിഷ്. പാളയം ബേക്കറി ജങ്ഷന് സമീപം റോഡില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന നിലയിലാണ് മ്യൂസിയം പോലീസ് ജ്യോതിഷിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. മറ്റൊരു വാഹനം ഇടിച്ചതാണോ അതോ ബൈക്ക് തെന്നി മറിഞ്ഞതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.അപകടകാരണം കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു. മ്യൂസിയം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള ‘സച്ചു നിവാസില്‍’ ജോയിയുടെയും പരേതയായ ബിന്ദുവിന്റെയും മകനാണ് ജ്യോതിഷ്. സഹോദരന്‍: സച്ചു. യുവ ക്യാമറാമാന്റെ വിയോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.