തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചു എന്ന് മുഖ്യമന്ത്രി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഈ സംഭവങ്ങൾ ഉണ്ടായതെന്ന് ഇന്ന് നിയമസഭയിൽ പിണറായി വിജയൻ ആരോപിച്ചു. ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കോടതിയിലും നാട്ടിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് പ്രതിപക്ഷം നോക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചു; പ്രതിപക്ഷത്തിനെതിരെ സഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി
നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾകാട്ടിയതിനെ സഭ അപലപിക്കണമെന്ന് സഭാ നാഥൻ കൂടിയായ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാനർ പിടിച്ച ഒരാൾ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലി എന്നും എന്നാൽ ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഞങ്ങളെല്ലാം ഇത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു- പിണറായി വിജയൻ പറഞ്ഞു.
ഇന്നലെ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധ സംഭവങ്ങളെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ചില പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിലേക്ക് കടന്നു കയറാൻ ശ്രമം നടത്തിയിരുന്നു. സ്പീക്കറുടെ മുഖം മറയത്തക്ക വിധത്തിൽ അവർ പിടിച്ച ബാനർ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ പിടിച്ചു വാങ്ങുന്ന സംഭവവുമുണ്ടായി.
സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറിയ രീതി ജനാധിപത്യമര്യാദയല്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു മുൻപ് സ്പീക്കർ എ എൻ ഷംസീർ നടത്തിയ വിശദീകരണത്തിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കുമുണ്ട്. സ്പീക്കറുടെ മുഖംമറച്ചു അന്ധനെ പോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
പ്രതിപക്ഷം ബാനർ പിടിക്കുന്നത് ഇതാദ്യമല്ലെന്നും സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്പീക്കർ ഇരുപക്ഷത്തെയും വിളിച്ച് സംസാരിക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ബഹിഷ്കരിച്ച് പ്രതിപക്ഷം ഇന്നും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹി: ആർ.കെ. ജ്യോതിഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹി: ആർ.കെ. ജ്യോതിഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു







