ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റില്‍ രാജ്യത്തെ റെയില്‍വേ വികസനത്തിന് വന്‍ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതിവേഗ റെയില്‍ പാതയുടെ കാര്യത്തില്‍ കേരളത്തിന് നിരാശ. ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ കേരളം ഇടംപിടിച്ചില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏഴ് റൂട്ടുകളിലാണ് അതിവേഗ റെയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്:മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബംഗളൂരു, ഡല്‍ഹി – വാരണാസി, വാരണാസി – സിലിഗുരി
കേരളം പ്രതീക്ഷിച്ചിരുന്ന ഹൈ സ്പീഡ് പാത ഇതില്‍ ഉള്‍പ്പെടാത്തതിനെതിരെ പാര്‍ലമെന്റില്‍ കേരള എം.പിമാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം.
അതിവേഗ പാതയില്ലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ധാതു ഇടനാഴി’ ബജറ്റില്‍ പ്രഖ്യാപിച്ചു.കേരളം, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഇടനാഴി നിര്‍മ്മിക്കുന്നത്. ഇത് സംസ്ഥാനത്തെ ധാതു വ്യവസായ മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കും.
രാജ്യത്ത് 22 പുതിയ ജലപാതകള്‍ നിര്‍മ്മിക്കും.വാരണാസിയെയും പാട്നയെയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലപാത നിര്‍മ്മിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ജലപാതകള്‍ പൂര്‍ണ്ണമായും നവീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.


പര്യത്തുകാവിലെ ഒഴിപ്പിക്കലില്‍ നിര്‍ണായക തീരുമാനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്; കോടതിവിധി പ്രകാരം കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വെച്ച് നല്‍കും; പര്യത്തുകാവ് ഒഴിപ്പിക്കല്‍: രാഷ്ട്രീയപ്പോരിലേക്ക് വഴിമാറുന്ന പുനരധിവാസം; സതീശന് സര്‍ക്കാരിന്റെ ആദ്യ അഗ്നിപരീക്ഷ
വനിതാ സംവരണം: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി; വനിതാ സംവരണം വൈകിപ്പിച്ചത് ആര്? പ്രധാനമന്ത്രിയുടെ ആരോപണത്തിന് ചരിത്രം തൊട്ട് മറുപടി; നിർണ്ണായക വോട്ടെടുപ്പ് നാളെ





