ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രമുഖ നടന് ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്കി. കൊള്ളയുമായി ജയറാമിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ജയറാമിനെ ഈ കേസില്‍ പ്രതിയാക്കില്ലെന്നും പകരം പ്രധാന സാക്ഷികളില്‍ ഒരാളാക്കുമെന്നും എസ്ഐടി അറിയിച്ചു. ഉണ്ണികൃഷ്ണന് പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ താരത്തെ ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ജയറാം നല്കിയ മൊഴിയിലെ തീയതികളില്‍ ചെറിയ മാറ്റങ്ങള്‍ വന്നിരുന്നെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന പൂജയായതിനാലാണ് തീയതികളില്‍ അവ്യക്തതയുണ്ടായതെന്ന് ജയറാം വിശദീകരിച്ചിരുന്നു.
കിഫ്ബിയില്‍ കടുപ്പമാക്കാന്‍ സര്‍ക്കാര്‍; വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും
സ്വര്‍ണ്ണപ്പാളികളുമായി ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ പൂജയില്‍ ജയറാം പങ്കെടുത്ത സാഹചര്യത്തിലാണ് എസ്ഐടി ചെന്നൈയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്നും പൂജയ്ക്ക് ക്ഷണിച്ചപ്പോള്‍ വിശ്വാസപൂര്‍വ്വം പങ്കെടുത്തതാണെന്നും ജയറാം വ്യക്തമാക്കിയിരുന്നു


സംവിധായകന് രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി, ജാമ്യം നല്‍കിയത് ആരോഗ്യസ്ഥിതി പരിഗണിച്ച് , പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി



