കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എം ഹേമലത ഐപിഎസ് ചുമതലയേറ്റു.എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിസ്ഥാനത്ത് നിന്നാണ് അവര്‍ കൊല്ലത്തേക്ക് എത്തിയത്.
സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനില്‍ നിന്നാണ് ഹേമ ലത ചുമതല ഏറ്റെടുത്തത്.തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിനിയാണ് ഹേമലത.ഇന്റര്‍ഗ്രേറ്റഡ് വാട്ടര്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
പെരിന്തല്‍മണ്ണ എ എസ് പി യായാണ് തുടക്കം. എ എസ് പി യായി അട്ടപ്പാടിയിലും ജോലി നോക്കിയിട്ടുണ്ട്.കോഴിക്കോട് സിറ്റി, കണ്ണൂര്‍ റൂറല്‍, തിരുവനന്തപുരം റൂറല്‍, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയായും എം എസ് പി, കെ എ പി നാലാം ബറ്റാലിയന് എന്നിവിടങ്ങളില്‍ കമാന്ഡാ ന്റായും ജോലി നോക്കിയിട്ടുണ്ട്.
ജാസ്ലിയയുടെ മരണം : പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്!
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്(ഐ എഫ് എസ്) ഉദ്യോഗസ്ഥനായ പി കാര്‍ത്തിക് ആണ് ഭര്‍ത്താവ്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായി കേരളത്തില്‍ ജോലി നോക്കുകയാണ്
അദ്ദേഹം.


ഗൺമാൻമാരുടെ മർദ്ദനം നിയമവിരുദ്ധം; പഴയ റിപ്പോർട്ട് അജിത് കുമാർ തിരുത്തിയതിലും അന്വേഷണം





