ബംഗ്ലൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് (Confident Group) ചെയര്‍മാനും മലയാളിയുമായ ഡോ. സി.ജെ. റോയ് (CJ Roy) ജീവനൊടുക്കി. ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിലെ ഓഫീസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ എച്ച്.എസ്.ആര് ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംഭവസ്ഥലത്ത് പോലീസ് എത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ റോയിയുടെ മരണം വ്യവസായ ലോകത്ത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും, ആദായനികുതി വകുപ്പിന്റെ (IT) പരിശോധനയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. റെയ്ഡ് നടക്കുന്നതിനിടെയാണ് വെടിവച്ചതെന്നും സൂചനയുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അടുത്ത സുഹൃത്താണ്. കൊച്ചിയാണ് സ്വദേശം.
ഇഡി റെയ്ഡിനിടെയാണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലും കേരളത്തിലുമായി നിരവധി റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. സിനിമാ നിര്‍മ്മാണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം


സിറ്റിംഗ് എം.പിമാരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന; നേമത്ത് ശശി തരൂര്‍, ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ ഷാഫി; ചിറയിന്‍കീഴില്‍ കൊടിക്കുന്നില്‍; കോന്നിയില്‍ അടൂര്‍ പ്രകാശ്; കണ്ണൂരില്‍ കെ സുധാകരനും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുപിടിക്കാന്‍ വമ്പന്‍ സ്രാവുകള്‍; കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ; ചര്‍ച്ചകള്‍ക്ക് എഐസിസി തയ്യാറാക്കിയ പട്ടികയുടെ പൂര്‍ണ്ണ രൂപം





