പ്രവാസി വോട്ടുകള്‍ മുക്കാന്‍ നീക്കം? അപേക്ഷകള്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണവുമായി എസ്.ഡി.പി.ഐ

തിരുവനന്തപുരം : പ്രവാസി വോട്ടര്‍മാരുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ രംഗത്തെത്തി. ലക്ഷക്കണക്കിന് പ്രവാസികളുടെ സമ്മതിദാനാവകാശം നിഷേധിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജോലിത്തിരക്കിനിടയില്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടി നല്‍കിയ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ടു എന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് യഥാര്‍ത്ഥ വോട്ടര്‍മാരെ പുറത്താക്കാനും വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഇത് പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വില്ലേജുകളില്‍ നേരിട്ടെത്തി ഹിയറിംഗില്‍ പങ്കെടുക്കുക എന്നത് പ്രവാസികള്‍ക്ക് അപ്രായോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ട് ചോര്‍ച്ചയിലൂടെയും മറ്റും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും പ്രവാസികള്‍ക്ക് വോട്ടിനുള്ള അവകാശം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.