തിരുവനന്തപുരം : 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട, സ്തുത്യര്‍ഹ സേവന മെഡലുകളില്‍ കേരളത്തിന് വലിയ നേട്ടം. കേരള പോലീസില്‍ നിന്നും ഫയര്‍ ഫോഴ്സില്‍ നിന്നും ഐ.ബിയില്‍ നിന്നുമായി നിരവധി ഉദ്യോഗസ്ഥരാണ് ഇത്തവണത്തെ അംഗീകാരത്തിന് അര്‍ഹരായത്.
വിശിഷ്ട സേവനത്തിനുള്ള മെഡല്‍
മികച്ച സേവനത്തിലൂടെ മാതൃകയായ ഉദ്യോഗസ്ഥര്‍ക്കാണ് ഈ മെഡല്‍ ലഭിക്കുന്നത്.
വിഴിഞ്ഞം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ചു; 9 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു
എസ്പി ഷാനവാസ് അബ്ദുള്‍ സാഹിബ് (കേരള പോലീസ്)
എന്‍. രാജേന്ദ്രനാഥ് (സ്റ്റേഷന് ഓഫീസര്‍, കേരള ഫയര്‍ സര്‍വീസ്)
ഐ.ബി. റാണി (ജോയിന്റ് ഡയറക്ടര്‍, ഐ.ബി)
കെ.വി. ശ്രീജേഷ് (ജോയിന്റ് ഡയറക്ടര്‍, ഐ.ബി)
ഷാജി ചെറിയാന് (അസിസ്റ്റന്റ് ഡയറക്ടര്‍, ഐ.ബി)
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍
പോലീസ്, ഫയര്‍ സര്‍വീസ്, ജയില്‍ വകുപ്പുകളില്‍ നിന്നായി നിരവധി പേര് ഈ നേട്ടത്തിന് അര്‍ഹരായി.
കേരള പോലീസ്: എ.പി. ചന്ദ്രന് (എഎസ്പി), ടി. അഷ്റഫ്, സി. പ്രേമാനന്ദ കൃഷ്ണന് (എസിപിമാര്‍), കെ.ഇ. പ്രേമചന്ദ്രന്, ഉണ്ണിക്കൃഷ്ണന് വെളുത്തേടന്, ടി. അനില്‍കുമാര്‍, എം. ജോസ് മത്തായി, മനോജ് വടക്കേവീട്ടില്‍ (ഡിവൈഎസ്പിമാര്‍), ടി. സന്തോഷ് കുമാര്‍, പി. പ്രമോദ് ദാസ് (എസ്ഐമാര്‍).
ഫയര്‍ സര്‍വീസ്: എ.എസ്. ജോഗി (ജില്ലാ ഫയര്‍ ഓഫീസര്‍), കെ.എ. ജാഫര്‍ ഖാന്, വി.എന്‍. വേണുഗോപാല്‍ (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാര്‍).
ജയില്‍ വകുപ്പ്: ടി.വി. രാമചന്ദ്രന്, എസ്. മുഹമ്മദ് ഹുസൈന്, കെ. സതീഷ് ബാബു, എ. രാജേഷ് കുമാര്‍.


കോഴിക്കോട് തീകൊളുത്തി ജീവനൊടുക്കി യുവാവ് ; ഗുരുതര പൊള്ളലേറ്റ മകൾ ചികിത്സയിൽ





