കൊച്ചി: പിറവം ദർശന തിയേറ്റർ ഇനി ആന്റണി പെരുമ്പാവൂരിന് സ്വന്തം. വായ്പാ കുടിശ്ശികയെത്തുടർന്ന് ബാങ്ക് ജപ്തി ചെയ്ത ഈ തിയേറ്റർ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ വിലയ്ക്ക് വാങ്ങുകയായിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് തിയേറ്റർ ജപ്തി ചെയ്തിരുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് 2025 മെയ് 22നാണ് സൗത്ത് ഇന്ത്യൻ ബാങ്ക് തിയേറ്റർ കൈവശപ്പെടുത്തിയത്. ഇന്നലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതോടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടിന്റെ സിനിമാ ചരിത്രമാണ് ദർശന തിയേറ്ററിന്റേത്. പിറവത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഈ തിയേറ്ററിന് ചെറുതല്ലാത്ത സ്ഥാനമാണുഉണ്ടായിരുന്നത്.
തുടക്കം: 1979ലാണ് ദർശന പ്രവർത്തനം ആരംഭിക്കുന്നത്. പ്രശസ്ത നടൻ മധുവായിരുന്നു ഉദ്ഘാടകൻ. ‘ഏഴാം കടലിനക്കരെ’ ആയിരുന്നു ആദ്യം ഉത്ഘടനചിത്രം.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിയേറ്ററുകള്‍ വിറപ്പിച്ച മമ്മൂട്ടിയുടെ ‘പ്രതിനായകന്’ ഇനി ഒടിടിയിലേക്ക്; ‘കളങ്കാവല്‍’ സോണി ലിവില്‍
തിയേറ്ററുകള്‍ വിറപ്പിച്ച മമ്മൂട്ടിയുടെ ‘പ്രതിനായകന്’ ഇനി ഒടിടിയിലേക്ക്; ‘കളങ്കാവല്‍’ സോണി ലിവില്‍







