തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദര്‍ശനത്തില്‍ സ്വീകരണ ചടങ്ങുകളില്‍ മാറ്റം. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തില്‍ മേയര്‍ വി.വി. രാജേഷ് പങ്കെടുക്കില്ല. പകരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുപരിപാടിയിലാകും മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുക. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന വേദികളിലും കൃത്യസമയത്ത് എത്തിച്ചേരേണ്ടതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങ് ഒഴിവാക്കുന്നതെന്ന് മേയര്‍ അറിയിച്ചു.
നഗരസഭയുടെ വികസനരേഖ സമര്‍പ്പണം ഇന്നത്തെ ചടങ്ങില്‍ ഉണ്ടാകില്ലെന്ന് മേയര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാലാണ് പ്രഖ്യാപനം നീട്ടിവെച്ചത്. അടുത്ത മാസം ഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമരേഖ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുക. ഇന്നത്തെ പ്രസംഗത്തില്‍ നഗരവികസനത്തെക്കുറിച്ചുള്ള സൂചനകള്‍ പ്രധാനമന്ത്രി നല്‍കിയേക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും തുടര്‍ന്ന് പുത്തരിക്കണ്ടത്തേക്കുമുള്ള യാത്രയ്ക്കിടയില്‍ നഗരത്തിലുണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് പരിഗണിച്ചാണ് വിമാനത്താവളത്തിലെ സ്വീകരണം മേയര്‍ ഒഴിവാക്കിയത്. ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഓപ്പറേഷൻ എർത്ത് ഗാർഡ്: സംസ്ഥാനവ്യാപകമായി വിജിലൻസ് റെയ്ഡ്; ലക്ഷങ്ങളുടെ കൈക്കൂലി കണ്ടെത്തി





