യുഡിഎഫില്‍ ഘടകകക്ഷികളുമായി പ്രാഥമിക സീറ്റ് ചര്‍ച്ച കഴിഞ്ഞു ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്; അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നു. ഘടകകക്ഷികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും.

രണ്ടു ദിവസമായി മുസ്ലിം ലീഗ്, ആര്‍.എസ്.പി, സി.എം.പി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി.കൊച്ചി-കളമശ്ശേരി സീറ്റുകള്‍ തമ്മിലും താനൂര്‍-തവനൂര്‍ സീറ്റുകള്‍ തമ്മിലും വെച്ചുമാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. പുനലൂരിന് പകരം തെക്കന്‍ കേരളത്തില്‍ മറ്റൊരു സീറ്റും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

മട്ടന്നൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ക്ക് പകരം തിരുവനന്തപുരത്ത് ജയസാധ്യതയുള്ള സീറ്റ് വേണമെന്നാണ് ആര്‍.എസ്.പിയുടെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം മണ്ഡലം സി.പി. ജോണിന് വേണമെന്നാണ് സിഎംപിയുടെ ആവശ്യം.

വെള്ളിയാഴ്ച എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കേരള നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു, ബലാത്സംഗക്കേസില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ പാലക്കാട് എം.എ.ല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ മറ്റെല്ലാ സിറ്റിംഗ് എം.എല്‍.എമാരും വീണ്ടും മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.