തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം എന്താണെന്നോ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം എന്താണെന്നോ കേന്ദ്രമന്ത്രിക്ക് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കില്‍ എന്‍.ഡി.എയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു.സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ വെച്ചാണ് രാംദാസ് അത്താവലെ വിവാദ പ്രസ്താവന നടത്തിയത്.പിണറായി വിജയന് എന്‍.ഡി.എയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടര്‍ച്ചയ്ക്ക് ഇത് സഹായിക്കുമെന്നും അത്താവലെ പറഞ്ഞു.
എന്‍.ഡി.എയുടെ ഭാഗമായാല്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിയെ എതിര്‍ത്തോളൂ, പക്ഷേ വികസനത്തെ എതിര്‍ക്കരുത് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ഉപദേശം.


റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് പത്മവ്യൂഹം; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കൊലയാളി സംഘം മുരിക്കുംവയലില്‍ കുടുങ്ങി; ഇതിനിടെയിലും മദ്യപാനം; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ പിടിയിലായത് ഇങ്ങനെ
പരാജയത്തിന് പിന്നാലെ ‘ലൈസന്‍സ്’ കുരുക്ക്; ഗണേഷ് കുമാറിന് എട്ടിന്റെ പണി! 18 തികയും മുമ്പേ ഡ്രൈവിംഗ്? കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; എംഎല്‍എ പദവി പോയ ഗണേഷിന് ലൈസന്‍സും പോകുമോ?





