തിരുവനന്തപുരം : ജനുവരി 22-ന് സംസ്ഥാനത്തെ സിനിമ സംഘടനകള് പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം പിന്വലിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകളുടെ പ്രതിനിധികള് ഇന്ന് നടത്തിയ ചര്ച്ച വിജയിച്ചതോടെയാണ് തീരുമാനം. ഇതോടെ മറ്റന്നാള് തീയേറ്ററുകള് അടച്ചിടില്ലെന്നും സിനിമാ ചിത്രീകരണങ്ങള് തടസ്സപ്പെടില്ലെന്നും ഉറപ്പായി.
സിനിമാ മേഖല കാലങ്ങളായി ഉന്നയിക്കുന്ന പ്രധാന ആവശ്യമായ ജി.എസ്.ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുന്ന കാര്യത്തില് ചര്ച്ചയില് ധാരണയായി. ഇത് തീയേറ്റര് ഉടമകള്ക്കും സിനിമാ നിര്മ്മാതാക്കള്ക്കും വലിയ ആശ്വാസമാകും.
വൈകുന്നേരം 6 മണി മുതല് തീയേറ്ററുകള്ക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കുന്ന കാര്യത്തിലും അനുകൂലമായ തീരുമാനമുണ്ടായി. കൂടാതെ, ചിത്രാഞ്ജലിയില് നിര്മ്മിക്കുന്ന സിനിമകള്ക്കുള്ള സബ്സിഡി 5 ലക്ഷത്തില് നിന്ന് 25 ലക്ഷമാക്കി ഉയര്ത്തണമെന്ന ആവശ്യവും സര്ക്കാര് പരിഗണിക്കും.
ബിജെപി പ്രചാരണത്തിൽ സജീവമായി ഡോ. റോബിൻ രാധാകൃഷ്ണൻ;’ഞാൻ ബിജെപിയിലേക്കു വന്നത് മോദിജി കാരണം,താനൊരു ‘അഭിമാനിയായ സംഘി’യെന്നും താരം
തീയേറ്ററുകളുടെ പ്രവര്ത്തന ലൈസന്സ് പുതുക്കുന്നതിന്റെ കാലാവധി നിലവിലുള്ളതില് നിന്ന് 5 വര്ഷമാക്കി ഉയര്ത്തുന്നതിനും ചര്ച്ചയില് തീരുമാനമായി. സര്ക്കാര് ലൊക്കേഷനുകളിലെ ഷൂട്ടിംഗ് അനുമതിക്കായി ഏകജാലക സംവിധാനം ഏര്പ്പെടുത്തുന്നതിലൂടെ സിനിമാ നിര്മ്മാണത്തിലെ കാലതാമസം ഒഴിവാക്കാന് സാധിക്കും.


കടകംപള്ളിയെ വിറപ്പിച്ച ആനി അശോകൻ ഇനി ബിജെപിയിൽ; ഒപ്പം യുവനേതാക്കളുടെ പടയും





