കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി ശശി തരൂരിന്റെ നിര്‍ണ്ണായക നീക്കം. കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയില്‍ തനിക്കുനേരെയുണ്ടായ ആസൂത്രിത അവഗണനയില്‍ പ്രതിഷേധിച്ച്, ഇനി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതായാണ് സൂചന. ആഗോളതലത്തില്‍ ശ്രദ്ധേയനായ നേതാവിനെ കേരളത്തില്‍ അപമാനിക്കാന്‍ ബോധപൂര്‍വ്വമായ തിരക്കഥയൊരുങ്ങിയെന്ന തിരിച്ചറിവിലാണ് തരൂര്‍ ക്യാമ്പ്.
വഴിമാറി തരൂര്‍ പ്രവര്‍ത്തക സമിതി അംഗമായിട്ടും തന്റെ തൊട്ടടുത്തിരുന്നിട്ടും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ തരൂരിന്റെ പേര് പരാമര്‍ശിച്ചില്ല എന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. കെപിസിസി പ്രസിഡന്റ് മുതല്‍ പ്രാദേശിക നേതാക്കളുടെ പേരുപോലും എടുത്തുപറഞ്ഞ രാഹുല്‍, തരൂരിനെ കണ്ടില്ലെന്നു നടിച്ചത് കൃത്യമായ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. വയനാട്ടിലെ കോണ്‍ക്ലേവില്‍ തരൂരിനെ താരമായി ഉയര്‍ത്തിയവര്‍ തന്നെ കൊച്ചിയിലെത്തിയപ്പോള്‍ തന്ത്രപരമായി തഴഞ്ഞത് ചതിയാണെന്ന വികാരം ശക്തമാണ്.
രാഹുല്‍ എത്തുന്നതിന് മുന്‍പേ പ്രസംഗം തീര്‍ക്കണമെന്ന ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷിയുടെ നിര്‍ദ്ദേശം തരൂരിനെ ഒതുക്കാനുള്ള തന്ത്രമായിരുന്നു. രാഹുല്‍ വേദിയിലെത്തിയ ഉടന്‍ തരൂരിന് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ രാഹുല്‍ എത്തിയ ശേഷം കെ.സി. വേണുഗോപാലും ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചതോടെ തനിക്ക് മാത്രമാണ് ‘വിലക്ക്’ ഏര്‍പ്പെടുത്തിയതെന്ന് തരൂര്‍ തിരിച്ചറിഞ്ഞു. തന്നെ പുകഴ്ത്തുന്നവര്‍ തന്നെ ചതിക്കുകയാണെന്ന ബോധ്യം തരൂരിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുകയാണ്.
തരൂരിനോട് മാത്രമല്ല, വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും കൊച്ചിയില്‍ നടന്നത് സമാനതകളില്ലാത്ത അനീതിയാണെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. സതീശനെ വാഹനത്തില്‍ കയറ്റാത്തതും സുധാകരനെ കസേരയില്‍ നിന്നെഴുന്നേല്‍പ്പിച്ചതും അടക്കമുള്ള സംഭവങ്ങള്‍ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തകിടം മറിച്ചിട്ടുണ്ട്.
പ്രതിഷ്ഠിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് നടത്തിയ ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും. രാഹുലിന്റെ പരിപാടികളില്‍ നിന്നുള്ള തരൂരിന്റെ വിട്ടുനില്‍ക്കല്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ ഈ ‘കൊച്ചിയിലെ അനീതി’ വഴിമരുന്നിടും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വട്ടിയൂര്‍ക്കാവിലില്ല! ഡല്‍ഹി യാത്രയും ഉപേക്ഷിച്ചു; നിയമസഭയിലേക്കില്ലെന്ന് ആര്. ശ്രീലേഖ; ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം





