സന്നിധാനം: അയ്യപ്പസ്വാമിയുടെ മണ്ണില്‍ കള്ളപ്പണത്തിന്റെയും മാഫിയാ വാഴ്ചയുടെയും നാറുന്ന കഥകള്‍ പുറത്തേക്ക്. മകരവിളക്കിന് സന്നിധാനത്ത് എത്തിയ മലേഷ്യന്‍ സ്വദേശിയായ ഭക്തനോട് ഒരൊറ്റ മുറിക്കായി ദേവസ്വം ലോബി ആവശ്യപ്പെട്ടത് നാലു ലക്ഷം രൂപയാണ്. തീര്‍ത്ഥാടനകാലം ഭക്തിനിര്‍ഭരമാകേണ്ട സന്നിധാനത്ത് പണക്കൊതിയന്മാരുടെ മാഫിയാ വിളയാട്ടമാണ് നടന്നതെന്ന് ഇതോടെ വ്യക്തമാകുന്നു.
പണമില്ലാത്ത സാധാരണ ഭക്തന്‍ വിസര്‍ജ്യങ്ങള്‍ക്കിടയില്‍ പായ വിരിക്കുമ്പോള്‍, പണക്കൊഴുപ്പുള്ള സ്പോണ്‍സര്‍മാര്‍ക്ക് മകരവിളക്ക് കാണാന്‍ വിഐപി പരിഗണന നല്‍കി സസുഖം സൗകര്യമൊരുക്കുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. മകരവിളക്ക് ദിനം സ്‌പോണ്‍സര്‍മാരായിരുന്നു സന്നിധാനത്തെ രാജാവ്. രാവിലെ പതിനൊന്ന് മണിക്ക് ശേഷം ദേവസ്വത്തിന്റെ പാസുള്ളവര്‍ മാത്രമേ മല ചവിട്ടിയുള്ളൂ. ഇതിനിടെയാണ് അവിടെ തങ്ങാന്‍ ആഗ്രഹിച്ചവരില്‍ നിന്നും ലക്ഷങ്ങള്‍ മുറിവാടക ചോദിച്ചതും.
ശോചനീയമായി ശൗചാലയങ്ങള്‍ പരിസര ശുചിത്വം എന്ന വാക്ക് ശബരിമലയില്‍ ഇത്തവണ അന്യമായിരുന്നു. മലമൂത്ര വിസര്‍ജ്ജനം കൊണ്ട് സന്നിധാനവും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ നാറി. ശുചീകരണ തൊഴിലാളികളുടെ കുറവും ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയും ഭക്തരെ തീരാദുരിതത്തിലാക്കി. അയ്യപ്പ സേവാ സംഘത്തെ ശബരിമലയില്‍ നിന്നും പുറത്താക്കിയതിന്റെ ദുരന്തമായിരുന്നു ഈ കാഴ്ച.
ദാഹജലത്തിനായും പ്രാഥമിക ആവശ്യങ്ങള്‍ക്കായും കിലോമീറ്ററുകളോളം ക്യൂ നില്‍ക്കേണ്ടി വന്ന അയ്യപ്പന്മാര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള ക്രമീകരണങ്ങള്‍ വെറും പ്രഹസനമായിരുന്നു. എല്ലാം തോന്നിയ പടി എന്ന നിലയിലായിരുന്നു ഭരണസംവിധാനം. സ്വര്‍ണ്ണക്കൊള്ളയില്‍ കള്ളന്മാര്‍ കുടുങ്ങുന്നു ശബരിമലയെ കൊള്ളയടിച്ചവര്‍ക്ക് കാലം കാത്തുവെച്ച നീതിയാണ് ഇപ്പോള്‍ നടപ്പിലാകുന്നതെന്നാണ് ഭക്തരുടെ സംസാരം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെല്ലാം ഇപ്പോള്‍ അഴിക്കുള്ളിലാണ്.
ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ മുതല്‍ സ്വര്‍ണ്ണ വ്യാപാരികള്‍ വരെ ഉള്‍പ്പെട്ട ഈ വന്‍ കൊള്ളയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിമുറുക്കുമ്പോള്‍ അത് അയ്യപ്പസ്വാമിയുടെ കോപമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ഭക്തരുടെ വിയര്‍പ്പിന്റെ വിഹിതം കവര്‍ന്നവര്‍ ഓരോരുത്തരായി നിയമത്തിന് മുന്നില്‍ അസ്തമിക്കുകയാണ്.
എന്നിട്ടും സന്നിധാനത്തെ മുറി വിതരണം മുതല്‍ ലേലം വരെയുള്ള സകല കാര്യങ്ങളും ഒരു സംഘം ദേവസ്വം മാഫിയകളുടെ കൈപ്പിടിയിലാണെന്ന ആക്ഷേപം ശക്തമാണ്. വിദേശത്ത് നിന്നെത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ തട്ടുന്ന ലോബി ഭയമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ കൊടിയ ചൂഷണങ്ങള്‍ക്കിടയിലും മൗനം പാലിക്കുന്ന അധികൃതരുടെ നിലപാടാണ് ഭക്തരെ കൂടുതല്‍ രോഷാകുലരാക്കുന്നത്.
ഇ.ഡി അന്വേഷണം ഊര്‍ജ്ജിതമാകുന്നതോടെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. ഭക്തിയുടെ പേരില്‍ ശബരിമലയെ വെറും കച്ചവട കേന്ദ്രമാക്കി മാറ്റുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മിന്നല്‍ നീക്കത്തിന് രവാഡയുടെ നിര്‍ദ്ദേശം; ആക്ഷന്‍ പ്ലാന്‍ തയ്യറാക്കി എച്ച് വെങ്കിടേഷ്; പൂങ്കുഴലി അറസ്റ്റിന് നിയോഗിച്ച ഏട്ടു പേരും പരസ്പരം അറിയാത്തവര്‍; എന്തിനാണ് ഒത്തു ചേര്‍ന്നതെന്ന് അവര്‍ അറിഞ്ഞത് ഹോട്ടലിലേക്ക് കയറുമ്പോള്‍ മാത്രം; ഓപ്പറേഷന് കോബ്ര- ഇത് കേരളാ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ സീക്രട്ട് ആക്ട്





